യാത്രക്കാരെ ഭീതിയിലാഴ്ത്തി നഗരമധ്യത്തില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം; അകത്ത് കൂടി വെള്ളവും ഒഴുകുന്നു, ഗതാഗതക്കുരുക്കില്‍ ഡെല്‍ഹി
Jul 31, 2021, 17:15 IST
ന്യൂഡെല്‍ഹി: (www.kvartha.com 31.07.2021) നിമിഷനേരംകൊണ്ട് ഡെല്‍ഹിയില്‍ റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ദക്ഷിണ ഡെല്‍ഹിയിലെ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നടുറോഡിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒറ്റദിവസം കൊണ്ട് വലിയ ഗര്‍ത്തം ഉണ്ടായത്.
ഉച്ചയോടെയാണ് റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഐ ഐ ടി മേല്‍പാലത്തിന് കീഴിലാണ് സംഭവം. 15അടിയോളം വലിപ്പമുള്ളതാണ് ഗര്‍ത്തം. അതേസമയം ഗര്‍ത്തത്തിന് ഉള്ളിലൂടെ വെള്ളം ഒഴുകുന്നതും കാണാം. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഗര്‍ത്തം രൂപപ്പെട്ടതോടെ റോഡില്‍ ഗതാഗത തടസം രൂക്ഷമായി. ചുറ്റും ബാരികേഡുകള്‍ സ്ഥാപിക്കുകയും ഗതാഗതം പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. വാഹനങ്ങള്‍ വിവിധ റോഡുകളിലൂടെ തിരിച്ചുവിട്ടു. സംഭവസ്ഥലത്ത് നിരീക്ഷണം ഊര്‍ജിതപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.