Rashmika | രശ്മിക മന്ദാനയ്ക്ക് കണ്ണുകാണില്ലേ? താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളോട് ട്രോള്‍

 


മുംബൈ: (KVARTHA) രശ്മിക മന്ദാന നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ആനിമല്‍. കഴിഞ്ഞദിവസമാണ് ചിത്രത്തിലെ ഒരു ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രശ്മിക മന്ദാനയുടെയും രണ്‍ബിറിന്റെയും ലിപ്‌ലോക് രംഗങ്ങള്‍ ഉള്‍പെടുത്തിയതായിരുന്നു ഗാനം. ഈ ഗാനത്തിന് നേരെയാണ് ഇപ്പോള്‍ ട്രോള്‍ പ്രവാഹം.

രശ്മിക എന്തുകൊണ്ടാണ് ഗാനത്തില്‍ അന്ധയെ പോലെ പെരുമാറുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഗാനത്തില്‍ മുഴുവനും രശ്മികയെ കാണുന്നത് അന്ധയെ പോലെയാണെന്നും സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്ന കമന്റുകളില്‍ ആരാധകര്‍ ചോദിക്കുന്നു. തെന്നിന്‍ഡ്യയിലെ മികച്ച നടിയാണ് രശ്മിക. എന്നാല്‍ രശ്മിക മന്ദാന ബോളിവുഡില്‍ കഷ്ടപ്പെടുകയാണെന്നും ജീവനില്ലാത്ത കണ്ണുകളാണെന്നും മുമ്പ് മിഷന്‍ മജ്‌നുവിലും ഇതേ എക്‌സ്പ്രഷനായിരുന്നു എന്നുമാണ് ആരാധകരുടെ കമന്റുകള്‍.

Rashmika | രശ്മിക മന്ദാനയ്ക്ക് കണ്ണുകാണില്ലേ? താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളോട് ട്രോള്‍

'ആനിമലി'ല്‍ വലിയ പ്രതീക്ഷകളാണ് രണ്‍ബിര്‍ കപൂറിനും നായികയായി എത്തുന്ന രശ്മിക മന്ദാനയ്ക്കും ഉള്ളത്. രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്മിക മന്ദാന എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ആനിമലിലുണ്ട്. ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രശ്മിക മന്ദാനയ്ക്കും രണ്‍ബിര്‍ കപൂറിനുമൊപ്പം കഥാപാത്രങ്ങളാകുന്നു.

ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിര്‍മാണം. സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രം ആനിമലിലെ ഗാനം ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് റിപോര്‍ട്. അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷന്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

Keywords:  Hua Main: After all the steamy locks, Rashmika gets trolled for ‘looking blind’, Mumbai, News, Ranbir Kapoor, Rashmika Mandanna, Trolled, Social Media, Blind, Bollywood, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia