ഓഹരി വിപണിയിൽ ശക്തമായ അരങ്ങേറ്റം കുറിച്ച് എച് പി അഡ്ഹീസീവ്

 


മുംബൈ: (www.kvartha.com 27.12.2021) ഓഹരി വിപണിയിൽ ശക്തമായ അരങ്ങേറ്റവുമായി എച് പി അഡ്ഹീസീവ്. ബിഎസ്‌ഇയിൽ ഇഷ്യു വിലയായ 274 രൂപയിൽ നിന്ന് 16.42 ശതമാനം വർധനവോടെ 319 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തത്. നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) 315 രൂപയിലാണുള്ളത്. ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് ഒരു ദിവസം മുമ്പ് ഗ്രേ മാർകെറ്റിൽ ഒരു ഷെയറിന് 90-100 രൂപ വിലയിൽ വ്യാപാരം നടന്നിടുത്താണ് ഈ കുതിച്ചുചാട്ടം.

  
ഓഹരി വിപണിയിൽ ശക്തമായ അരങ്ങേറ്റം കുറിച്ച് എച് പി അഡ്ഹീസീവ്



ഡിസംബർ 15 നും 17 നും ഇടയിൽ, എച് പി അഡ്ഹീസീവ് പൊതുജനങ്ങൾക്ക് ഓഹരി തുറന്നിരുന്നു. ഓഹരിയൊന്നിന് 262-274 രൂപയ്‌ക്ക് വിറ്റ് 125.96 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇൻഡ്യ ആസ്ഥാനമായുള്ള ഒരു സീലന്റ് (പശ) സ്ഥാപനമാണിത്. ഡെൽഹി, കൊൽകത്ത, ബെംഗ്ളുറു, ഇൻഡോർ എന്നിവിടങ്ങളിലായി നാല് വിതരണ ശൃംഖലകളുണ്ട്. കൂടാതെ ഇൻഡ്യയിലുടനീളമുള്ള 50,000 ഡീലർമാർക്ക് നൽകുന്ന 750-ലധികം വിതരണക്കാരും ഉണ്ട്. ഉൽപന്നങ്ങൾ 21 വ്യത്യസ്ത രാജ്യങ്ങളിലും ലഭ്യമാണ്.

പിവിസി, സിപിവിസി, യുപിവിസി സോൾവന്റ് സിമൻറ്, സിന്തറ്റിക് റബർ പശ, പിവിഎ പശകൾ തുടങ്ങിയവ കമ്പനിയുടെ ഉൽപന്നങ്ങളിൽ ഉൾപെടുന്നു. ഇൻഡ്യയിൽ വേരുകളുള്ളതും വിദേശ വിപണികളിൽ വർധിച്ചുവരുന്ന സാന്നിധ്യവും ഉള്ളതിനാൽ ഓഹരി നിക്ഷേപകരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Keywords:  National, Top-Headlines, Mumbai, Kerala, News, Company, Stock exchange, HP Adhesive IPO made a strong launch on the stock market.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia