EPF KYC | നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ ഇതുവരെ കെ വൈ സി അപ്‌ഡേറ്റ് ചെയ്‌തില്ലേ? വീട്ടിലിരുന്ന് കൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്യാം! എങ്ങനെയെന്ന് വിശദമായി ഇതാ

 


ന്യൂഡെൽഹി: (KVARTHA) വിരമിക്കുമ്പോൾ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (EPF). എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ആണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്. ഇതിന് കീഴിൽ, ജീവനക്കാർ അവരുടെ ശമ്പളത്തിൻ്റെ ഒരു ഭാഗം പിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. അത് ജീവനക്കാരന് വിരമിക്കുമ്പോഴോ രാജിവെക്കുമ്പോഴോ കൈമാറുന്നു. ജീവനക്കാരൻ മരണപ്പെട്ടാൽ തുക കുടുംബത്തിന് ലഭിക്കും.

EPF KYC | നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ ഇതുവരെ കെ വൈ സി അപ്‌ഡേറ്റ് ചെയ്‌തില്ലേ? വീട്ടിലിരുന്ന് കൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്യാം! എങ്ങനെയെന്ന് വിശദമായി ഇതാ

ഇന്നത്തെ കാലത്ത്, ഓൺലൈൻ തട്ടിപ്പുകളുടെയും മറ്റും വർധിച്ചുവരുന്ന ആശങ്കകൾ കാരണം ഇപിഎഫ്ഒ
എല്ലാ അക്കൗണ്ട് ഉടമകളോടും കെ വൈ സി (KYC) ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. തടസമില്ലാത്ത ഇടപാടുകൾക്കും വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്റിനും കെ വൈ സി സഹായിക്കും. നിങ്ങൾ ഇതുവരെ കെവൈസി ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. കെ വൈ സി അപ്‌ഡേറ്റ് ചെയ്യാത്ത സാഹചര്യത്തിൽ ക്ലെയിം അഭ്യർത്ഥനകൾ നിരസിക്കപ്പെടാനും സാധ്യതയുണ്ട്. കെവൈസി വളരെ എളുപ്പത്തിൽ ഓൺലൈനായി ചെയ്യാവുന്നതാണ്.

ഉപയോഗിക്കാവുന്ന രേഖകൾ

* ആധാർ കാർഡ്
* പാൻ കാർഡ്
* ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ
* പാസ്പോർട്ട് നമ്പർ
* ഡ്രൈവിംഗ് ലൈസൻസ്
* വോട്ടർ ഐഡി
* റേഷൻ കാർഡ്.

ഓൺലൈനിൽ എങ്ങനെ കെ വൈ സി അപ്‌ഡേറ്റ് ചെയ്യാം?

* ഇപിഎഫ്ഒ ​​പോർട്ടൽ www(dot)epfindia(dot)gov(dot)in സന്ദർശിക്കുക.
* 'Services' ടാബിൽ ക്ലിക്ക് ചെയ്ത് 'For Employees' തിരഞ്ഞെടുക്കുക.
* താഴെ 'Services' വിഭാഗത്തിന് കീഴിലുള്ള 'Member UAN/Online Service (OCS/OTCP)' എന്നതിൽ ക്ലിക്ക് ചെയ്യുക.
യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN) പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യുക.
* 'Manage' ടാബിൽ നിന്ന് 'KYC' തിരഞ്ഞെടുക്കുക.

* കെ വൈ സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. പാൻ, ആധാർ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പോലെ നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാനാകുന്ന രേഖകളുടെ ലിസ്റ്റ് കാണാം. നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യേണ്ടവ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുക.
* 'Save' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* അപ്‌ഡേറ്റ് ചെയ്‌ത കെ വൈ സി വിശദാംശങ്ങൾ അംഗീകാരത്തിനായി നിങ്ങളുടെ തൊഴിലുടമയ്ക്ക് അയയ്‌ക്കും. നിങ്ങളുടെ തൊഴിലുടമ വിശദാംശങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ 'Verified' എന്ന് അടയാളപ്പെടുത്തും.

കെ വൈ സി സ്റ്റാറ്റസ് പരിശോധിക്കാം

'Manage' ടാബിൽ പോയി 'KYC' വീണ്ടും തിരഞ്ഞെടുത്ത് നിങ്ങളുടെ കെ വൈ സി അപ്‌ഡേറ്റിൻ്റെ നില പരിശോധിക്കാം.

Keywords: News, National, New Delhi, EPF KYC, Lifestyle, Workers, Employees Provident Fund, EPFO,  How to update your EPF KYC online in 2024: A step-by-step guide, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia