Brittle Nails | നഖങ്ങള്‍ പൊട്ടി പോകുന്നുണ്ടോ? പരിഹാരം കാണാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Jun 2, 2023, 20:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആരോഗ്യമുള്ള ചര്‍മം പോലെ പ്രധാനമാണ് ആരോഗ്യമുള്ള നഖങ്ങളും. എന്നാല്‍ നഖം പൊട്ടിപ്പോകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല പദാര്‍ഥങ്ങളും നഖത്തിന് ദോഷം വരുത്തുന്നവയാണ്. സ്വയം ജലാംശം നിലനിര്‍ത്തുക, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ഒരുപാട് മാര്‍ഗങ്ങള്‍ കൊണ്ട് നഖം പൊട്ടിപ്പോകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാം.
1. കൈക്ക് വെള്ളവുമായി കൂടുതല്‍ സമ്പര്‍ക്കം വേണ്ട
കോവിഡ് -19ന് ശേഷം, രോഗാണുക്കളും അണുബാധകളും അകറ്റി നിര്‍ത്താന്‍ കൈ കഴുകുന്ന ശീലത്തിന് നാമെല്ലാവരും വഴങ്ങിക്കഴിഞ്ഞു. എന്നിരുന്നാലും, അമിതമായി കൈകള്‍ വെള്ളവുമായി സമ്പര്‍ക്കത്തിലാവുന്നത് നഖങ്ങള്‍ പൊട്ടുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാവാം. ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കയ്യുറകള്‍ ധരിക്കാം. സാധ്യമെങ്കില്‍ കുളിക്കുമ്പോള്‍ കൈകള്‍ വെള്ളത്തില്‍ മുക്കാതിരിക്കാന്‍ ശ്രമിക്കുക. സാനിറ്റൈസറിന്റെ അമിതമായ ഉപയോഗവും നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ നഖത്തിന്റെ ബലം ഇല്ലാതാക്കുന്നു.
2. ധാരാളം വെള്ളം കുടിക്കുക
മനുഷ്യരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ധാരാളം വെള്ളം കുടിക്കുന്നത് വിലമതിക്കാനാവാത്തതാണ്. നഖത്തിന്റെ കാര്യവും ഇതിന് അപവാദമല്ല. വെള്ളം കുടിക്കുന്നത് ആവശ്യമായ ഈര്‍പ്പം നല്‍കുകയും നഖങ്ങള്‍ പൊട്ടുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. നന്നായി ജലാംശം നിലനിര്‍ത്തുന്നത് നഖങ്ങള്‍ക്ക് ഈര്‍പ്പം നിലനിര്‍ത്താനും അവയെ ശക്തമാക്കാനും സഹായിക്കുന്നു.
3. പോഷകപ്രദമായ ഭക്ഷണം
ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം. ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്.
4. നെയില്‍ പോളിഷിന് ഇടവേള
പല നിറത്തിലുള്ള നെയില്‍ പോളിഷ് ഇട്ട മനോഹരമായ നഖങ്ങള്‍ കൈകളുടെ ഭംഗി ഇരട്ടിയാക്കുന്നു. എന്നിരുന്നാലും, നെയില്‍ പോളിഷ് മനോഹരമായി കാണപ്പെടുന്നത് പോലെ, നഖങ്ങള്‍ക്ക് കുറച്ച് ഇടവേള സമയം ആവശ്യമാണ്. നെയില്‍ പോളിഷ് തുടര്‍ച്ചയായി പ്രയോഗിക്കുന്നത് നഖങ്ങളെ ദുര്‍ബലമാക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരാഴ്ചത്തേക്ക് നെയില്‍ പോളിഷ് ചെയ്യാം. പിന്നീട് റിമൂവര്‍ ഉപയോഗിച്ച് അത് നീക്കം ചെയ്യുക. ഒരാഴ്ച പോളിഷ് ചെയ്യാതെ ഇടവേള നല്‍കുന്നത് നഖങ്ങളുടെ ആരോഗ്യത്തെ സഹായിക്കും.
5. ബയോട്ടിന്‍ സപ്ലിമെന്റ്
ഇതിനെല്ലാം പുറമെ, ബയോട്ടിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് നഖങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്. ബയോട്ടിന്‍ വിറ്റാമിന്‍ എച്ച്, വിറ്റാമിന്‍ ബി 7 സപ്ലിമെന്റാണ്. മുടി, ചര്‍മം, നഖങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിനാണിത്. പയറു വര്‍ഗങ്ങള്‍, ആഴക്കടല്‍ മത്സ്യങ്ങള്‍, മുട്ട എന്നിവയില്‍ ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ആരോഗ്യമുള്ള നഖങ്ങള്‍ക്കായി നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ബയോട്ടിന്‍ പ്രത്യേക സപ്ലിമെന്റ് എടുക്കാം. ബയോട്ടിന്‍ സപ്ലിമെന്റ് കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യകരമാണോ എന്ന് മനസിലാക്കാന്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.

Keywords: Brittle Nails, Health News, Health Tips, Health Issues, How to strengthen your brittle nails: 5 tips for healthy nails.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.