Sabarmati | ഗാന്ധിജിയുടെ ജ്വലിക്കുന്ന സ്മൃതികളുറങ്ങുന്ന സുവര്‍ണഭൂമി; സബര്‍മതി ആശ്രമത്തില്‍ എങ്ങനെ എത്തിച്ചേരാം? പ്രവേശന ഫീസ്, സമയം, കാഴ്ചകള്‍, അറിയേണ്ടതെല്ലാം
Sep 29, 2023, 18:28 IST
അഹ്മദാബാദ്: (KVARTHA) സബര്‍മതി ആശ്രമത്തിന്റെ പേര് കേള്‍ക്കുമ്പോള്‍, ചര്‍ക്ക നൂല്‍ക്കുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രമാണ് മനസില്‍ തെളിഞ്ഞുവരിക. ഗാന്ധിജിയുടെ രാഷ്ട്രീയ-സാംസ്‌കാരിക നഗരം എന്നാണ് സബര്‍മതി ആശ്രമം അറിയപ്പെടുന്നത്. അദ്ദേഹം തന്റെ പത്‌നി കസ്തൂര്‍ബാഗാന്ധിയോടൊപ്പം 12 വര്‍ഷം താമസിച്ച സ്ഥലമാണിത്.
ഗാന്ധിജിയുടെ ജീവിതത്തിലെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും കേന്ദ്രമാണ് ഇവിടം. 1930 മാര്‍ച്ച് 12-ന് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്ന ദണ്ഡി മാര്‍ച്ച് ഗാന്ധിജി നയിച്ചത് ഇവിടെ നിന്നാണ്. 1917 ജൂണ്‍ 17നാണ് സബര്‍മതി നദിയുടെ തീരത്ത് ആശ്രമം സ്ഥാപിച്ചത്. 1917 മുതല്‍ 1930 വരെയാണ് ഗാന്ധി സബര്‍മതിയില്‍ താമസിച്ചത്. അക്കാലത്ത് ജാതിമതഭേദമെന്യേ ജനങ്ങള്‍ ഗാന്ധിയെ കാണാനെത്തി. സബര്‍മതി ആശ്രമം ഇപ്പോള്‍ ദേശീയ സ്മാരകമായി കണക്കാക്കപ്പെടുന്നു.
സബര്‍മതി ആശ്രമത്തില്‍ എങ്ങനെ എത്തിച്ചേരാം?
ഗുജറാത്തിലെ അഹ്മദാബാദ് വഴിയാണ് സബര്‍മതി ആശ്രമത്തില്‍ എത്താനാവുക. അഹ്മദാബാദില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് സബര്‍മതി ആശ്രമം. പ്രാദേശിക ടാക്‌സികള്‍, ക്യാബുകള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ വാടകയ്ക്ക് എടുത്ത് സബര്‍മതിയിലേക്ക് പോകാം.
പ്രവേശന ഫീസും സമയവും
സബര്‍മതി ആശ്രമം രാവിലെ 8:30 ന് തുറക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 6:30 വരെ തുറന്നിരിക്കും. ആശ്രമത്തില്‍ പ്രവേശിക്കുന്നതിന് യാതൊരു നിരക്കും ഇല്ല. എന്നിരുന്നാലും, സംഘമായി ആശ്രമം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു ഗൈഡഡ് ടൂര്‍ പ്രയോജനപ്പെടുത്തുന്നതിന് ആശ്രമം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം.
സബര്‍മതി ആശ്രമത്തില്‍ എന്താണ് സന്ദര്‍ശിക്കേണ്ടത്?
സബര്‍മതി ആശ്രമം മഗന്‍ നിവാസ്, ഹൃദയ് കുഞ്ച്, ഗാന്ധി മെമ്മോറിയല്‍ മ്യൂസിയം, വിനോഭ മീരാ കുടിര്‍, ഉദ്യോഗ് മന്ദിര്‍, സോമനാഥ് ഛത്രലെ, ഉപാസന മന്ദിര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആശ്രമം സന്ദര്‍ശിക്കുന്ന ചരിത്രപ്രേമികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഗാന്ധി മെമ്മോറിയല്‍ മ്യൂസിയം. പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്പിയായ ചാള്‍സ് മാര്‍ക്ക് കോറിയ രൂപകല്‍പ്പന ചെയ്ത മ്യൂസിയം 1963 ല്‍ ജവഹര്‍ലാല്‍ നെഹ്റു ഉദ്ഘാടനം ചെയ്തു.
ആശ്രമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്ദര്‍ശനം ഗാന്ധിജിയുടെ ജീവിതവും ലക്ഷ്യവും മനസിലാക്കാനും ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും കാണാനുമുള്ള നല്ലൊരു അവസരമാണ്. ഹൃദയകുഞ്ജ് എന്നറിയപ്പെടുന്ന ഭാഗത്താണ് മഹാത്മാഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്നത്.

Keywords: Mahatma Gandhi, Gandhi Jayanti, Sabarmati Ashram, Travel, National News, Gandhi Jayanti 2023, How to reach Sabarmati Ashram?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.