Kidney Stone | മൂത്രത്തില്‍ കല്ല് അസഹനീയമാണ്; രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്
Jul 30, 2023, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മൂത്രത്തില്‍ കല്ല് (Kidney Stone) ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരിലും ധാരാളം ഈ കേസുകള്‍ കാണുന്നുണ്ട്. വയറിന്റെ വശത്ത് അതികഠിനമായ വേദനയാണ് ലക്ഷണം. മൂത്രതടസം, ഛര്‍ദി, മൂത്രത്തില്‍ രക്തം എന്നിവയും പ്രകടമാകാം. കാല്‍സ്യം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇത് ശരീരത്തില്‍ കൂടുമ്പോള്‍, അത് കട്ടിയായി കല്ല് പോലെയാകുന്നു. കിഡ്നി സ്റ്റോണിന്നുള്ള പ്രതിവിധികളും വരാതിരിക്കാനുള്ള മുന്‍ കരുതലുകളും നോക്കാം.
1. ജലാംശം നില നിര്‍ത്തുക
മൂത്രത്തില്‍ കല്ല് തടയുന്നതിനുള്ള ഏറ്റവും നിര്‍ണായക ഘടകങ്ങളിലൊന്ന് നന്നായി ജലാംശം നിലനിര്‍ത്തുക എന്നതാണ്. മൂത്രം ശരിയായി പോകാനും കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. വേനല്‍ക്കാലത്ത് പ്രത്യേകിച്ചു രണ്ടു മുതല്‍ രണ്ടര ലീറ്റര്‍ വരെ മൂത്രം പോകാന്‍ വേണ്ടത്ര അളവില്‍ വെള്ളം കുടിക്കണം.
2. സോഡിയം കുറയ്ക്കുക
ഉപ്പു കൂടിയതും സംസ്‌കരിച്ചതും ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഉപ്പിന് പകരം ഔഷധ സസ്യങ്ങളും മസാലകളും ചേര്‍ക്കുക.
3. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക
എല്ലാവരും വിശ്വസിക്കുന്നത് കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കരുതെന്നാണ്. എന്നാല്‍ അങ്ങനെയല്ല കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാത്സ്യത്തിന്റെ ഉറവിടങ്ങളായ പാല്‍, തൈര്, ഇലക്കറികള്‍ എന്നിവ കഴിക്കുക
4. ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്തുക
കാത്സ്യം ഗുണം ചെയ്യുമെങ്കിലും, ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകും. ചീര, ബീറ്റ്‌റൂട്ട്, പരിപ്പ്, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
5. അമിതമായ പ്രോട്ടീന്‍
ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ മൂത്രത്തില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും, പ്രത്യേകിച്ച് മൃഗ പ്രോട്ടീന്‍ അടങ്ങിയവ. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ കഴിക്കുക, പയര്‍, ബീന്‍സ് തുടങ്ങിയവ കൂടുതലായി ഉള്‍പ്പെടുത്തുക.
6. ഹോള്‍ ഗ്രെയിന്‍ ധാന്യങ്ങള്‍ കഴിക്കുക
ആരോഗ്യകരമായ വൃക്കകളുടെ പ്രവര്‍ത്തനവും മൊത്തത്തിലുള്ള ക്ഷേമവും നിലനിര്‍ത്താന്‍ സംസ്‌കരിച്ച ധാന്യങ്ങള്‍ക്ക് പകരം ബ്രൗണ്‍ റൈസ്, ക്വിനോവ, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുക. ഒട്ടും തന്നെ പ്രോസസ് ചെയ്യാത്ത പ്രോട്ടീനും തവിടും ധാരാളം അടങ്ങിയിരിക്കുന്നതാണ് ഹോള്‍ ഗ്രെയിന്‍ ധാന്യങ്ങള്‍. ഇതാകട്ടെ വളരെയധികം പോഷകസമൃദ്ധമാണ്. ധാരാളം പോഷകങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ അതിന്റെ മുഴുവന്‍ ഗുണങ്ങളും ചോര്‍ന്ന് പോവാതെ ലഭിക്കുന്നു.
7. പഞ്ചസാര കുറക്കുക
അമിതമായ പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉപാപചയ വൈകല്യങ്ങള്‍ക്കും കാരണമാകും, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പഞ്ചസാര ഉപഭോഗം, പ്രത്യേകിച്ച് പഞ്ചസാര പാനീയങ്ങള്‍ കുറയ്ക്കുക.
8. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
പൊണ്ണതടി വൃക്കയില്‍ കല്ല് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സമീകൃതാഹാരത്തിലൂടെയും ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.
ജലാംശം നിലനിര്‍ത്തുന്നതിലൂടെയും ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കുകയും വൃക്കയിലെ കല്ലുകളുടെ അസ്വസ്ഥതകളില്‍ നിന്ന് മുക്തമായ ജീവിതം ആസ്വദിക്കുകയും ചെയ്യാം. രോഗം ബാധിച്ചാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സ ഉറപ്പാക്കുക.
Keywords: Kidney Stone, Prevention, Management, Hydrate, Sodium, Calcium, Health, Health News, Health Tips, How to Prevent Kidney Stones. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.