Pineapple & Farming | പോഷക ഗുണങ്ങൾ ഏറെ, വളര്‍ത്താം പൈനാപ്പിള്‍ വീട്ടുമുറ്റത്ത് തന്നെ; ഘട്ടം ഘട്ടമായുള്ള എളുപ്പവഴികൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) സ്വാദിഷ്ടമായ പഴമാണ് പൈനാപ്പിൾ. മാംഗനീസ്, കോപ്പർ, വിറ്റാമിൻ ബി6, സി എന്നിവ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം അസ്ഥികളുടെ ആരോഗ്യം, പ്രതിരോധശേഷി, മുറിവ് ഉണക്കൽ, ഊർജ ഉത്പാദനം തുടങ്ങിയവയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, കോളിൻ, വിറ്റാമിൻ കെ, ബി എന്നിവയും ഇതിൽ ധാരാളം കാണാം. ഇത്രയും പോഷക ഗുണങ്ങളുള്ള വീട്ടിൽ പൈനാപ്പിൾ തന്നെ വളർത്തിയാലോ? ഇതിന് ക്ഷമ ആവശ്യമാണെങ്കിലും പ്രക്രിയ താരതമ്യേന ലളിതമാണ്.

Pineapple & Farming | പോഷക ഗുണങ്ങൾ ഏറെ, വളര്‍ത്താം പൈനാപ്പിള്‍ വീട്ടുമുറ്റത്ത് തന്നെ; ഘട്ടം ഘട്ടമായുള്ള എളുപ്പവഴികൾ ഇതാ

പൈനാപ്പിൾ തിരഞ്ഞെടുക്കുക

പഴുത്ത പൈനാപ്പിൾ തിരഞ്ഞെടുക്കുക. ആരോഗ്യകരവും പച്ചനിറത്തിലുള്ള ഇലകളും മണവുമുള്ള പൈനാപ്പിൾ എടുക്കാൻ ശ്രദ്ധിക്കുക. തവിട്ടുനിറത്തിലുള്ള ഇലകളോ ചീഞ്ഞളിഞ്ഞതിന്റെ ലക്ഷണങ്ങളോ ഉള്ളവ ഒഴിവാക്കുക. ശേഷം ഇലകൾ അടങ്ങിയ 'കിരീടം' പോലുള്ള ഭാഗം മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മുറിക്കുക. ഇലകൾക്ക് താഴെയായി ഏകദേശം ഒരു ഇഞ്ച് മുറിക്കുന്നതാണ് നല്ലത്. ഇതിൽ പഴത്തിന്റെ ഭാഗങ്ങൾ പറ്റിപിടിച്ചിട്ടുണ്ടാവും. വേരിനും മറ്റും കേടുപാടുകൾ വരുത്താതെ ശ്രദ്ധാപൂർവം നീക്കുക.

മുറിച്ച പൈനാപ്പിൾ ഭാഗം ഒരാഴ്ച വരെ പുറത്ത് ഉണങ്ങാൻ വെക്കുക. നട്ടശേഷം അഴുകുന്നത് തടയാൻ ഇത് സഹായിക്കുന്നു. ശേഷം നടീൽ ആരംഭിക്കാം. ഇതിനായി നടാൻ ഉദ്ദേശിക്കുന്ന പാത്രത്തിലോ ഗ്രോബാഗിലോ മണ്ണ് നിറയ്ക്കുക. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൈതച്ചക്കയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. മണ്ണിന്റെ മധ്യഭാഗത്ത് ചെറിയ കുഴി ഉണ്ടാക്കുക, ഉണങ്ങിയ പൈനാപ്പിൾ ഭാഗം പതിയെ ഇതിലേക്ക് നടുക. നട്ടുപിടിപ്പിച്ചവ നന്നായി നനയ്ക്കുക, പക്ഷേ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക. പൈനാപ്പിൾ ചെറുതായി നനഞ്ഞ മണ്ണാണ് ഇഷ്ടപ്പെടുന്നത്, അതിനാൽ മണ്ണിന്റെ മുകളിലെ ഭാഗം ഉണങ്ങുമ്പോൾ നനയ്ക്കുക.

പരിപാലനം

കൈതച്ചക്കയ്ക്ക് നല്ല സൂര്യപ്രകാശം ലഭിക്കുണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞത് 6-8 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കുക. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, ഗ്രോ ലൈറ്റുകൾ ഉപയോഗിക്കാം. ക്ഷമയും പരിപാലനവും ആവശ്യമുള്ള ഇനമാണ് പൈനാപ്പിൾ. കായ്ക്കാൻ 18 മാസം മുതൽ രണ്ട് വർഷം വരെ എടുത്തേക്കാം. ഈ സമയത്ത്, പതിവായി നനയ്ക്കുന്നത് തുടരുകയും ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

നന്നായി വളർന്നാൽ വലിയ പാത്രത്തിലേക്ക് പറിച്ചുനടേണ്ടതായി വന്നേക്കാം. വളരുന്ന സീസണിൽ (വസന്തവും വേനൽക്കാലവും) ഓരോ 2-3 മാസത്തിലും വളപ്രയോഗം നടത്തുക. അമിതമായി വളപ്രയോഗം നടത്താതിരിക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് ചെടിയെ ദോഷകരമായി ബാധിക്കും. പൈനാപ്പിൾ പാകമാകുമ്പോൾ, അത് നിറം മാറാനും മധുരമുള്ള സുഗന്ധം പുറപ്പെടുവിക്കാനും തുടങ്ങും. തുടർന്ന് ചെടിയിൽ നിന്ന് പഴങ്ങൾ മൃദുവായി വളച്ചൊടിക്കാം.

Image Credit: Garden Growth Tips

Keywords: News, National, New Delhi, Cultivation, Agriculture, Farming, Sunlight, Pineapple,   How to Grow Pineapples at Home step by step easy Way.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia