e-PAN card | പാൻ കാർഡ് നഷ്ടപ്പെട്ടോ? എളുപ്പത്തിൽ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം
Oct 16, 2022, 09:53 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആദായനികുതി വകുപ്പ് നൽകുന്ന ദേശീയ തിരിച്ചറിയൽ കാർഡാണ് പാൻ കാർഡ് (PAN Card). വളരെ പ്രധാനപ്പെട്ട രേഖയാണിത്. ബാങ്ക്, ജോലി, സ്റ്റോക് മാർകറ്റ് ട്രേഡിംഗ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പാൻ കാർഡ് ഉപയോഗിക്കുന്നു. ഓരോ നികുതിദായകന്റെയും അനിവാര്യമായ രേഖ കൂടിയാണിത്. പാൻ കാർഡ് ഇല്ലെങ്കിൽ പല കാര്യങ്ങളും ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം
അതേസമയം തന്നെ പാൻ കാർഡ് നഷ്ടപ്പെട്ടാൽ, ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. ഈ സാഹചര്യത്തിൽ കാർഡ് ഉടമകൾ ആശങ്കപ്പെടേണ്ടതില്ല. സമാന ജോലികൾ പൂർത്തിയാക്കാൻ എളുപ്പത്തിൽ ഒരു ഇ-പാൻ കാർഡ് (e-PAN Card) ഓൺലൈനിൽ ലഭിക്കും. പാൻ അപേക്ഷകർക്ക് UTIITSL വെബ്സൈറ്റ് വഴി നേരിട്ട് ഇ-പാൻ ഡൗൺലോഡ് ചെയ്യാം.
ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ
1. https://www(dot)onlineservices(dot)nsdl(dot)com/paam/requestAndDownloadEPAN(dot)html സന്ദർശിക്കുക
2. ഹോംപേജിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും - Acknowledgement Number അല്ലെങ്കിൽ PAN
3. പാൻ ഓപ്ഷനിൽ നിങ്ങളുടെ 10 അക്ക പാൻ കാർഡ് നമ്പർ നൽകുക
4. നിങ്ങളുടെ ആധാർ നമ്പർ, ജനനത്തീയതി, GSTN (ഓപ്ഷണൽ), ക്യാപ്ച് കോഡ് എന്നിവ നൽകുക.
5. നിർദേശങ്ങൾ വായിച്ചതിനുശേഷം, ബോക്‌സിൽ ക്ലിക് ചെയ്യുക.
6. Submit ക്ലിക് ചെയ്യുക.
7. നിങ്ങളുടെ ഇ-പാൻ കാർഡിന്റെ PDF ഫയൽ സ്ക്രീനിൽ ദൃശ്യമാകും.
8. ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ download PDF ക്ലിക് ചെയ്യുക
അക്‌നോളജ്‌മെന്റ് നമ്പർ (Acknowledgement Number) ഉപയോഗിച്ചാണെകിൽ
ഇ-പാൻ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ പാൻ കാർഡ് അപേക്ഷയ്ക്കായി നിങ്ങൾക്ക് അയച്ച അക്നോളജ്‌മെന്റ് നമ്പർ ഉപയോഗിക്കാം.
1. അക്‌നോളജ്‌മെന്റ് നമ്പർ, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവയെല്ലാം നൽകുക.
2. Submit ക്ലിക് ചെയ്യുക
3. ഇ-പാൻ കാർഡിന്റെ PDF ഫയൽ സ്ക്രീനിൽ ദൃശ്യമാകും
4. ഇ-പാൻ ഉടനടി ഡൗൺലോഡ് ചെയ്യാൻ, 'ഡൗൺലോഡ് PDF' ഓപ്ഷൻ തിരഞ്ഞെടുക്കുക

Keywords: How to download e-PAN card online: A step-by-step guide, News,National,New Delhi,Top-Headlines,Latest-News,pan card,Online,Website.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.