Exam Stress | പരീക്ഷകളിലെ പ്രകടനത്തെക്കുറിച്ച് വിഷമിക്കേണ്ട! സമ്മര്‍ദം കുറയ്ക്കാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ, ഇങ്ങനെ അതിജയിക്കാം
Mar 1, 2023, 19:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) പരീക്ഷകളും സമ്മര്‍ദ്ദവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നതില്‍ സംശയമില്ല. ബോര്‍ഡ് പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ സമ്മര്‍ദം നേരിടേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ ഏറെയാണ്. ഏതെങ്കിലും പരീക്ഷയ്ക്ക് മുമ്പ്, അതിലെ പ്രകടനത്തെക്കുറിച്ചുള്ള പിരിമുറുക്കത്തെ പരീക്ഷാ സമ്മര്‍ദം എന്ന് വിളിക്കുന്നു. തയ്യാറെടുത്തത് മതിയായില്ല എന്ന തോന്നല്‍, പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള ആലോചന, ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കം, പരീക്ഷയുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഉള്ള അമിത സമ്മര്‍ദം എന്നിവയൊക്കെ പരീക്ഷാ സമ്മര്‍ദത്തിന് കാരണമാകാം. ഉത്കണ്ഠ മെമ്മറിയുടെ ഒരു ഭാഗത്തെ ബാധിക്കുന്നു, ഇത് ഏകാഗ്രത കുറയുകയും മോശം അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. മെമ്മറി പ്രകടനത്തിന് സ്‌കോറില്‍ നേരിട്ട് സ്വാധീനമുണ്ട്.
ലക്ഷണങ്ങള്‍
പരീക്ഷാ സമ്മര്‍ദം വിദ്യാര്‍ഥിയെ ശാരീരികമായും മാനസികമായും അസ്വസ്ഥമാക്കും. പരീക്ഷാ സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ കൃത്യസമയത്ത് മനസിലാക്കുന്നതിലൂടെ, നിങ്ങള്‍ക്ക് സ്വയം അതില്‍ നിന്ന് കരകയറാം.
ശാരീരിക ലക്ഷണങ്ങള്‍
1- അമിതമായ വിയര്‍പ്പ്
2- ഓക്കാനം, ഛര്‍ദി അല്ലെങ്കില്‍ വയറിളക്കം
3- വയറുവേദന
4- പെട്ടെന്നുള്ള വേഗത്തിലുള്ള ഹൃദയമിടിപ്പ്
5- ശ്വാസതടസം
6- തലവേദന
7- ബോധക്ഷയം അല്ലെങ്കില്‍ ബലഹീനത
വൈകാരിക ലക്ഷണങ്ങള്‍
1- സ്വയം സംശയം (ഫലങ്ങളെയും തയ്യാറെടുപ്പിനെയും കുറിച്ചുള്ള ആത്മവിശ്വാസക്കുറവ്)
2- പരാജയത്തെക്കുറിച്ചുള്ള ഭയം
3- എല്ലായ്പ്പോഴും അനാവശ്യമായി സമ്മര്‍ദം അനുഭവിക്കുക
4- നിരാശ തോന്നുക
5- എല്ലാ ചെറിയ കാര്യങ്ങളിലും ദേഷ്യപ്പെടുക
6- പരിഭ്രാന്തി, അസ്വസ്ഥത
പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഇല്ലാതാക്കാം?
1- പരീക്ഷാ സമ്മര്‍ദം കുറയ്ക്കുന്നതിന്, നിങ്ങളുടെ പഠന രീതി മാറ്റേണ്ടതുണ്ട്. ഒരു ടൈംടേബിള്‍ ഉണ്ടാക്കി അത് സ്ഥിരമായി പിന്തുടരുക.
2- നിങ്ങളുടെ സിലബസിന്റെ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുക. നിങ്ങള്‍ക്ക് ഒരു വിഷയം ഇഷ്ടമല്ലെങ്കില്‍ അല്ലെങ്കില്‍ ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍, അതില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
3- കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ തലക്കെട്ടുകളും ഉപതലക്കെട്ടുകളും ശ്രദ്ധിക്കുക. പഠനത്തിന്റെ എളുപ്പത്തിനായി നിങ്ങള്‍ക്ക് ഹൈലൈറ്ററുകളും ചാര്‍ട്ടുകളും ഉപയോഗിക്കാം.
4- പരീക്ഷയുടെ അടുത്ത സമയത്ത്, ആവശ്യമായതും പ്രധാനപ്പെട്ടതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സമയം നല്‍കുകയും അപ്രധാനമായ അനാവശ്യ കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുക.
5 - പരീക്ഷയ്ക്ക് മുമ്പ് അല്‍പ്പം വിഷമിക്കുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ 10 മിനിറ്റ് ഇടവേളകള്‍ എടുക്കുക, പരീക്ഷയ്ക്ക് മുമ്പ് നല്ല ഉറക്കം, പതിവായി പഠന പദ്ധതി പൂര്‍ത്തിയാക്കുക, ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുക എന്നിവ തലച്ചോറിന്റെ ഓര്‍മ ശക്തി മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.
6 - നിങ്ങളുടെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, വിശ്രമിക്കുക, ചോദ്യപേപ്പറിനെക്കുറിച്ച് പരിഭ്രാന്തരാകുന്നതിന് പകരം ശാന്തമായി ചിന്തിക്കുക. നിങ്ങളുടെ തയ്യാറെടുപ്പില്‍ വിശ്വസിക്കുക. എഴുതുമ്പോള്‍ കൂടുതല്‍ വിശദമായി എഴുതുക. ഉത്തരം വ്യക്തമായിരിക്കണം. പ്രധാന പോയിന്റുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ മറക്കരുത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, മികച്ച സമയ മാനജ്‌മെന്റ് നിങ്ങള്‍ക്ക് സമ്മര്‍ദത്തില്‍ നിന്ന് ഒരു വലിയ പരിധി വരെ ആശ്വാസം നല്‍കും.
7 - തുടക്കത്തില്‍, ഏത് ചോദ്യത്തിന് എത്ര സമയം നല്‍കണമെന്ന് തീരുമാനിക്കുക. ആദ്യത്തെ മുപ്പത് മിനിറ്റിന്റെ നല്ല തുടക്കം പരീക്ഷ എഴുതുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഞാന്‍ പരീക്ഷയ്ക്ക് തയ്യാറാണ്, ഞാന്‍ നന്നായി ചെയ്യും എന്ന പോസിറ്റീവ് സ്വയം സംസാരം നിങ്ങളെ സഹായിക്കും.

Keywords: Latest-News, National, Top-Headlines, New Delhi, Exam-Fever, Education, Examination, Students, Health & Fitness, Health, How to Deal With Exam Stress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.