PAN Card | പാന്‍ കാര്‍ഡില്‍ കുടുംബപ്പേര് മാറ്റണോ? ഇങ്ങനെ ചെയ്താല്‍ മതി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ആധാര്‍ കാര്‍ഡ് പോലെ പ്രധാനമാണ് പാന്‍ കാര്‍ഡ് (PAN Card). സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇത്. എല്ലാത്തരം സാമ്പത്തിക ഇടപാടുകളും റിപോര്‍ട് ചെയ്യാന്‍ ആദായനികുതി വകുപ്പിനെ സഹായിക്കുന്ന രേഖയാണ് പാന്‍ കാര്‍ഡ്. എന്നാല്‍ ചില സമയങ്ങളില്‍, പാനിലെ കുടുംബപ്പേര് (Surname) മാറ്റേണ്ട ആവശ്യകത വരാറുണ്ട്. ലളിതമായ വഴിയിലൂടെ പാന്‍ കാര്‍ഡിലെ കുടുംബപ്പേര് മാറ്റാന്‍ കഴിയും.
               
PAN Card | പാന്‍ കാര്‍ഡില്‍ കുടുംബപ്പേര് മാറ്റണോ? ഇങ്ങനെ ചെയ്താല്‍ മതി

എന്താണ് ചെയ്യേണ്ടത്?

1. https://onlineservices(dot)nsdl(dot)com/paam/endUserRegisterContact(dot)html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. സ്‌ക്രീനില്‍, Apply Online തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആപ്ലികേഷന്‍ ടൈപിന് കീഴില്‍, Changes or correction in existing PAN Data/ Reprint of PAN Card തെരഞ്ഞെടുക്കുക.
3. തുടര്‍ന്ന് ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക.
4. ക്യാപ്ച കോഡ് നല്‍കി Submit ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും.

5. കുടുംബപ്പേര് മാറ്റുന്നതിന് 110 രൂപ ഫീസായി നല്‍കണം. നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ക്യാഷ് കാര്‍ഡ് എന്നിവയിലൂടെ പണം അടയ്ക്കാം.
6. പേയ്‌മെന്റ് നടത്തിയതിന് ശേഷം, ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട് എടുക്കുക, നല്‍കിയിരിക്കുന്ന സ്ഥലത്ത് ഫോടോ ഒട്ടിക്കുകയും ഫോടോയ്ക്ക് കുറുകെ ഒപ്പിടുകയും ചെയ്യുക.
അടുത്തതായി, പിന്തുണയ്ക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍ സഹിതം അപേക്ഷാ ഫോം ഒന്നുകില്‍ NSDL അല്ലെങ്കില്‍ UTIITSL ഓഫീസിലേക്ക് അയയ്ക്കുക
7. വിജയകരമായ സമര്‍പണത്തിന് ശേഷം, നിങ്ങളുടെ അപേക്ഷയുടെ നില ട്രാക് ചെയ്യുന്നതിന് 15 അക്ക അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും.

രേഖകള്‍ അയക്കാനുള്ള NSDL വിലാസം:

NSDL e-Governance Infrastructure Limited
5th Floor, Mantri Sterling,
Plot No. 341,
Survey No. 997/8,
Model Colony,
Near Deep Bungalow Chowk,
Pune-411 016.
UTIITSL Address to send documents

New Delhi Area

UTI Infrastructure Technology And Services Limited
1/28 Sunlight Building,
Asaf Ali Road,
NEW DELHI -110002

Mumbai Area

UTI Infrastructure Technology And Services Limited,
Plot No. 3, Sector 11,
CBD Belapur,
NAVI MUMBAI - 400614

Kolkata Area

UTI Infrastructure Technology And Services Limited,
29, N. S. Road, Ground Floor,
Opp. Gillander House and Standard Chartered Bank,
KOLKATA - 700001

Chennai Area

UTI Infrastructure Technology And Services Limited
D-1, First Floor,
Thiru-Vi-Ka Industrial Estate,
Guindy, CHENNAI - 600032

Keywords:  Latest-News, National, Top-Headlines, Pan Card, New Delhi, Family, Name, How To Change Surname on the PAN Card.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia