EPFO Claim | പിഎഫ് ഉടമകൾ ശ്രദ്ധിക്കുക: ഈ തെറ്റുകൾ കാരണം പണം ലഭിക്കാതെ വരാം; മൂന്നിലൊന്ന് ക്ലെയിമുകളും ഇപിഎഫ്ഒ നിരസിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

 


ന്യൂഡെൽഹി: (KVARTHA) നിങ്ങൾക്ക് പിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ക്ലെയിം ഫോം വളരെ ശ്രദ്ധാപൂർവം പൂരിപ്പിക്കണം. 2022-23 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) മൂന്നിലൊന്ന്
ക്ലെയിമും നിരസിച്ചതാണ് ഇതിന് കാരണം. ഇപിഎഫ്ഒയ്ക്ക് 27.7 കോടി അക്കൗണ്ടുകളുണ്ട്, ഏകദേശം 20 ലക്ഷം കോടി രൂപയുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നു.
  
EPFO Claim | പിഎഫ് ഉടമകൾ ശ്രദ്ധിക്കുക: ഈ തെറ്റുകൾ കാരണം പണം ലഭിക്കാതെ വരാം; മൂന്നിലൊന്ന് ക്ലെയിമുകളും ഇപിഎഫ്ഒ നിരസിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്ലെയിമുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്നും വൻതോതിൽ ക്ലെയിമുകൾ നിരസിക്കപ്പെട്ടുവെന്നും നിരവധി പരാതികളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. എന്നിരുന്നാലും, എല്ലാ രേഖകളും കൃത്യമായി ക്ലെയിം ചെയ്താൽ, 20 ദിവസത്തിനുള്ളിൽ പണം പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് നൽകുമെന്ന് ഇപിഎഫ്ഒ അവകാശപ്പെടുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ അന്തിമ സെറ്റിൽമെൻ്റിനായി ഇപിഎഫ്ഒയ്ക്ക് 73.87 ലക്ഷം ക്ലെയിമുകൾ ലഭിച്ചതായും ഇതിൽ 24.93 ലക്ഷം (33.8 ശതമാനം) ക്ലെയിമുകൾ ഇപിഎഫ്ഒ നിരസിച്ചതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം, 46.66 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി. 2018-19 വർഷത്തിൽ മൊത്തം ക്ലെയിമുകളുടെ 18.2 ശതമാനവും 2019-20ൽ 24 ശതമാനവും 2020-21ൽ 30.8 ശതമാനവും 2021-22ൽ 35.2 ശതമാനവും ഇപിഎഫ്ഒ നിരസിച്ചിരുന്നു.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ശ്രദ്ധാലുവാണെങ്കിൽ, ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യത കുറവായിരിക്കും.
വരിക്കാർ അവരുടെ വിശദാംശങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടയോയെന്ന് പരിശോധിച്ച് ഉറപ്പിക്കുകയും അവ തിരുത്തുകയും വേണം. ഇപിഎഫ്ഒ ​​മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കേണ്ടത് പ്രധാനമാണ്.


പിഎഫ് ക്ലെയിം നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ

* വിവരങ്ങളിലെ പൊരുത്തക്കേട്

സമർപ്പിച്ച ക്ലെയിമിൻ്റെ വിശദാംശങ്ങളും ഇപിഎഫ്ഒ ​​രേഖകളും തമ്മിലുള്ള പൊരുത്തക്കേട് ക്ലെയിം നിരസിക്കലിലേക്ക് നയിച്ചേക്കാം. പേര്, കമ്പനിയിൽ ചേർന്നതും വിട്ടതുമായ തീയതി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കെ വൈ സി രേഖകൾ, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ശരിയായി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.


* തെറ്റായ അക്കൗണ്ട് വിശദാംശങ്ങൾ

തെറ്റായ അക്കൗണ്ട് നമ്പറോ ഐഎഫ്‌എസ്‌സി കോഡോ നൽകുന്നത് ക്ലെയിം നിരസിക്കലിന് കാരണമാകും. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ അപ് ടു ഡേറ്റ് ആയിരിക്കണം കൂടാതെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടും സജീവമായിരിക്കണം. നിങ്ങൾ ശരിയായ ബാങ്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ക്ലെയിം നിരസിക്കപ്പെടുകയാണെങ്കിൽ, ജോയിൻ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതിനാലാകാം.


* ചെക്ക്-പാസ്ബുക്കിൻ്റെ വ്യക്തമല്ലാത്ത പകർപ്പ്

ഒപ്പും ചെക്ക് അല്ലെങ്കിൽ ബാങ്ക് പാസ്ബുക്കിൻ്റെ പകർപ്പും വ്യക്തത ഉള്ളതായിരിക്കേണ്ടത് ആവശ്യമാണ്. പകർപ്പുകൾ വ്യക്തമല്ലെങ്കിൽ, ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കെ വൈ സി വിശദാംശങ്ങൾ പൂർത്തിയാക്കി പരിശോധിക്കേണ്ടത് പ്രധാനമാണ്. യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (UAN) ആധാർ പരിശോധിച്ച് ലിങ്ക് ചെയ്യേണ്ടതും ആവശ്യമാണ്.

Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, How To Avoid EPF Claim Rejection?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia