Ujwala Scheme | കുറഞ്ഞവിലയിൽ ഗ്യാസ് സിലിൻഡർ വേണോ? പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷനുകൾ നൽകുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). പദ്ധതി പ്രകാരം ഗ്യാസ് സ്റ്റൗ, ഒരു സിലിൻഡർ, സൗജന്യ എൽപിജി കണക്ഷൻ എന്നിവ നൽകുന്നു. കൂടാതെ പിന്നീട് ഗ്യാസ് സിലിൻഡർ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിൻഡറിന് 903 രൂപയാണ് വില. ഉജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് നിലവിൽ ഏകദേശം 600 രൂപയ്ക്ക് സിലിൻഡർ ലഭിക്കും.

Ujwala Scheme | കുറഞ്ഞവിലയിൽ ഗ്യാസ് സിലിൻഡർ വേണോ? പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ ഗ്യാസ് സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 2016ലാണ് പദ്ധതിയുടെ തുടക്കം. പിന്നീട് 2018ൽ കൂടുതൽ ​ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു.

യോഗ്യതാ മാനദണ്ഡങ്ങൾ

* അപേക്ഷക സ്ത്രീ ആയിരിക്കണം.
* അപേക്ഷകയുടെ പ്രായം 18 വയസിൽ കൂടുതലായിരിക്കണം.
* കുടുംബത്തിന്റെ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ താഴെയും നഗരപ്രദേശങ്ങളിൽ രണ്ട് ലക്ഷത്തിൽ താഴെയും ആയിരിക്കണം.
* അപേക്ഷകയുടെ കുടുംബത്തിന് ഇതിനകം എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്.

ആവശ്യമായ രേഖകൾ

* അപേക്ഷകയുടെ ആധാർ കാർഡ്.
* കുടുംബാംഗങ്ങളുടെ ആധാർ കാർഡുകൾ.
* അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്.
* റസിഡൻസ് സർട്ടിഫിക്കറ്റ്
* ആധാർ കാർഡിലെ മേൽവിലാസത്തിൽ തന്നെയാണ് അപേക്ഷക താമസിക്കുന്നതെങ്കിൽ ഐഡന്റിറ്റി തെളിവും മേൽവിലാസ തെളിവുമായി അപേക്ഷകയുടെ ആധാർ കാർഡ് ഉപയോഗിക്കാം

എങ്ങനെ അപേക്ഷിക്കാം?

എൽപിജി വിതരണക്കാരനു നേരിട്ടോ ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാം. ഓൺലൈനിൽ അപേക്ഷിക്കാനുള്ള നടപടിക്രമം അറിയാം.

* ഔദ്യോഗിക വെബ്സൈറ്റ് https://www(dot)pmuy(dot)gov(dot)in/ സന്ദർശിക്കുക
* 'Apply for New Ujjwala 2.0 Connection' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ ആധാർ കാർഡ് നമ്പറും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും നൽകുക.
* 'Send OTP' ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിച്ച ഒ ടി പി നൽകുക.
* പേരും വിലാസവും മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കുക.
* ഒടുവിൽ 'Submit' ക്ലിക്ക് ചെയ്യുക.

രേഖകൾ അപ്‌ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ അപേക്ഷ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. എല്ലാം ശരിയാണെങ്കിൽ, നിങ്ങൾക്ക് പുതിയ ഗ്യാസ് കണക്ഷൻ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Keywords: News, National, New Delhi, PMUY, Lifestyle, Ujjwala Yojana, Family, Women, Adhar Card, Bank Account, Online, How to Apply for Pradhan Mantri Ujjwala Yojana (PMUY).
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia