Prajwal Revanna | പ്രജ്വൽ രേവണ്ണ വിസയില്ലാതെ എങ്ങനെയാണ് ഇന്ത്യ വിട്ടത്?

 


ന്യൂഡെൽഹി: (KVARTHA) ലൈംഗികപീഡനക്കേസിൽ പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണ അന്വേഷണം നടക്കുന്നതിനിടയിലും വിസയില്ലാതെ എങ്ങനെയാണ് ഇന്ത്യ വിട്ടത് എന്നത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരികയാണ്. നയതന്ത്ര പാസ്‌പോർട്ട് (Diplomatic Passport) ആണ് പ്രജ്വൽ രേവണ്ണയെ സഹായിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ.
  
Prajwal Revanna | പ്രജ്വൽ രേവണ്ണ വിസയില്ലാതെ എങ്ങനെയാണ് ഇന്ത്യ വിട്ടത്?

ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയതിന് പിന്നാലെയാണ് 33 കാരനായ ഹസൻ എംപി ജർമനിയിലേക്ക് പറന്നത്. കർണാടക സർക്കാർ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും ചോദ്യം ചെയ്യാനും കഴിയുമെന്നാണ് വിശദീകരണം.

നയതന്ത്ര പാസ്‌പോർട്ട്

വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഉന്നത വ്യക്തികൾക്ക് നൽകുന്ന പ്രത്യേക പാസ്പോർട്ടാണ് നയതന്ത്ര പാസ്‌പോർട്ട്. ഇവയിൽ ഇന്ത്യൻ വിദേശകാര്യ സർവീസിലെ (IFS) ഉദ്യോഗസ്ഥർ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ (MPs) എന്നിവർ ഉൾപ്പെടുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുമ്പോഴാണ് നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ കൺസൾട്ടേഷൻ, പാസ്പോർട്ട് & വിസ വിഭാഗം (CPV) ആണ് ഡിപ്ലോമാറ്റിക് പാസ്പോർട്ടുകൾ നൽകുന്നത്. സാധാരണ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേകതകൾ ഇവയ്ക്കുണ്ട്.

* നിറം: മറൂൺ നിറത്തിലുള്ള പുറംചട്ടയാണ് നയതന്ത്ര പാസ്പോർട്ടിന്‌ (സാധാരണ പാസ്പോർട്ട് - കടും നീല, ഔദ്യോഗിക പാസ്പോർട്ട് - വെള്ള).
* വിസ ഇളവുകൾ: ചില രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നയതന്ത്ര പാസ്പോർട്ട് ഉടമസ്ഥർക്ക് വിസ ആവശ്യമില്ല.
* ചില എയർപോർട്ടുകളിൽ നയതന്ത്ര പാസ്പോർട്ട് ഉടമസ്ഥർക്ക് പ്രത്യേക ഇമിഗ്രേഷൻ ചാനലുകൾ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചേക്കാം.

വിസ ഇളവുകൾ


സാധാരണ പൗരന്മാർക്ക് അന്താരാഷ്‌ട്ര യാത്രയ്‌ക്ക് വിസ ആവശ്യമാണെങ്കിലും, നയതന്ത്ര പാസ്‌പോർട്ടുകൾ ഉള്ളവർക്ക് ചില രാജ്യങ്ങളിൽ ഇളവുകൾ ലഭിക്കും. 2011-ൽ നിലവിൽ വന്ന ജർമ്മനി - ഇന്ത്യയുടെ വിസ ഇളവ് കരാർ പ്രജ്വൽ രേവണ്ണയ്ക്ക് സഹായകരമായി. ഈ കരാർ പ്രകാരം ഇന്ത്യൻ നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് 90 ദിവസം വരെ വിസയില്ലാതെ ജർമനിൽ താമസിക്കാം.

Keywords: Prajwal Revanna, Visa, National, Politics, Diplomatic Passport, Prime Minister, Deve Gowda, Narendra Modi, Karnataka, Womens Commission, IFS, Ministers, Member of Parliament, CPV, How Prajwal Revanna Left India Without A Visa?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia