SWISS-TOWER 24/07/2023

Fridge | ഫ്രിഡ്ജും ഭിത്തിയും തമ്മിൽ ഇത്രയും അകലം വേണം! ഈ ചെറിയ മാറ്റം വരുത്തൂ, വൈദ്യുതി ബിൽ കുറയ്ക്കാം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇപ്പോൾ മിക്കവാറും എല്ലാ വീട്ടിലും ഫ്രിഡ്ജ് ഉണ്ട്. എന്നാൽ പലരും അതിന്റെ പരിപാലനത്തെക്കുറിച്ച് ബോധവാന്മാരല്ല. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി തുക അനാവശ്യമായി വന്നുകൊണ്ടേയിരിക്കുന്നു. വൈദ്യുതി ബിൽ കുറയ്ക്കണമെങ്കിൽ ആദ്യം ഫ്രിഡ്ജിന്റെ സ്ഥാനം മാറ്റണം. ചിലർ ഫ്രിഡ്ജ് ഹാളിൽ വയ്ക്കാറുണ്ട്. ചിലർ അത് അടുക്കളയിൽ സൂക്ഷിക്കുന്നു.

Fridge | ഫ്രിഡ്ജും ഭിത്തിയും തമ്മിൽ ഇത്രയും അകലം വേണം! ഈ ചെറിയ മാറ്റം വരുത്തൂ, വൈദ്യുതി ബിൽ കുറയ്ക്കാം

ഫ്രിഡ്ജ് വെക്കാൻ ഏത് സ്ഥലമാണ് മികച്ചത് എന്നത് അടുക്കളയിലോ ഹാളിലോ എത്ര സ്ഥലം ലഭ്യമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മിക്കവരും ഫ്രിഡ്ജ് ചുമരിനോട് ചേർന്നാണ് വെക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജും ഭിത്തിയും തമ്മിൽ നിശ്ചിത അകലം പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഭിത്തിയിൽ നിന്ന് ആറ് മുതൽ 10 ഇഞ്ച് വരെ അകലത്തിലാണ് ഫ്രിഡ്ജ് വെക്കേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എന്തുകൊണ്ടാണ് അകലം പാലിക്കേണ്ടത്?

ഒരു ഫ്രഡ്ജിന് ഉള്ളിൽ തണുപ്പ് നിലനിർത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഈ തണുപ്പിക്കൽ പ്രക്രിയയിൽ, പുറത്തെ ഗ്രില്ലിലൂടെ ഉള്ളിൽ നിന്ന് ചൂട് പുറത്തുവിടുന്നു. ഇതാണ് ഫ്രിഡ്ജ് ഭിത്തിയോട് ചേർന്ന് നേരിട്ട് വെക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ കാരണം. ചുമരിനോട് ചേർന്ന് നിൽക്കുമ്പോൾ ചൂടുള്ള വായു അധികം പുറത്തുപോകാൻ കഴിയില്ല.

അത്തരമൊരു സാഹചര്യത്തിൽ, ഫ്രിഡ്ജിന് തണുപ്പിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ഇതുമൂലം വൈദ്യുതി ഉപഭോഗം വർധിക്കുകയും നിങ്ങളുടെ വൈദ്യുതി ബിൽ കൂടുകയും ചെയ്യും ഫ്രിഡ്ജ് ഭിത്തിയിൽ നിന്ന് അകറ്റി നിർത്തുന്നതിനു പുറമേ, ഹീറ്ററിനോ മറ്റ് താപ സ്രോതസുകൾക്കോ ​​സമീപം നേരിട്ട് വയ്ക്കാതിരിക്കുന്നതും പ്രധാനമാണ്.

ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുമ്പോൾ ഓവർലോഡ് ചെയ്യരുത്. ഇതും കൂടുതൽ വൈദ്യുതി ഉപഭോഗത്തിന് കാരണമാകുന്നു. ഭക്ഷണവും വെള്ളവും മൂടിവെക്കാനും ശ്രദ്ധിക്കുക. കൂടാതെ റഫ്രിജറേറ്ററിന്റെ വാതിൽ ആവർത്തിച്ച് തുറക്കാൻ പാടില്ല. ഫ്രിഡ്ജിൽ നിന്ന് തണുത്ത വായു പുറത്തേക്ക് വന്നാൽ, അത് വീണ്ടും വീണ്ടെടുക്കാൻ വളരെ സമയമെടുക്കും. ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ഒഴിവാക്കുക. ഇതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാം.

Keywords: News, National, New Delhi, Kitchen Tips, Lifestyle, Fridge, How much space should there be between fridge and wall?
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia