ആട് വില്പനക്കാരന്റെ മകന് 163 കോടിയുടെ ആസ്തി; സിനിമയെ വെല്ലുന്ന ജീവിതവുമായി സെയ്യദുരൈ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 22.07.2018) വെള്ളിത്തിരയെ വെല്ലുന്ന ജീവിതമാണ് ആട് വില്പനക്കാരന്റെ മകനായ സെയ്യദുരൈയുടേത്. കഴിഞ്ഞ ദിവസം സെയ്യദുരൈയുടെ 163 കോടിയുടെ അനധികൃത ആസ്തിയാണ് ആദായനികുതി വകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. ഇത് കൂടാതെ 100 കിലോ ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പത്തോളം സ്ഥലങ്ങളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

മധുര പട്ടണത്തില്‍ നിന്നും 50 കിമീ അകലെയുള്ള അരുപ്പുകോട്ടൈയില്‍ അറവുകാര്‍ക്ക് ആടുകളെ എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു സെയ്യദുരൈയുടെ തുടക്കം. അരുപ്പുകോട്ടൈയിലെ ചെറുകിട കോണ്‍ ട്രാക്ടര്‍മാരായ സുകന്യ രാമകൃഷ്ണനും സുന്ദരരാജ റെഡ്ഢ്യാരുമായി ദുരൈ അടുപ്പം സ്ഥാപിക്കുകയും അവര്‍ക്കൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. കല്ലക്കുറിച്ചിയില്‍ മൂവരും ഒരു നെയ്ത്ത് മില്‍ സ്ഥാപിച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രാമകൃഷ്ണനും റെഡ്ഡ്യാരും ബിസിനസ് വിട്ട് പോയി. ഇതോടെ സെയ്യദുരൈ തനിച്ച് മുന്നോട്ടുപോയി. 2006 മുതല്‍ 2011 വരെയുള്ള ഭൂരിഭാഗം കരാറുകളും സെയ്യദുരൈക്ക് ലഭിച്ചു. 2013ല്‍ സുരേഷ് പൊട്ടു കൊല്ലപ്പെട്ടതോടെ എ ഐ എ ഡി എം കെയുമായി അടുപ്പത്തിലായ ദുരൈ രാഷ്ട്രീയക്കാരുടെ പ്രിയതോഴനായി.

ആട് വില്പനക്കാരന്റെ മകന് 163 കോടിയുടെ ആസ്തി; സിനിമയെ വെല്ലുന്ന ജീവിതവുമായി സെയ്യദുരൈ

മകന്‍ നാഗരാജന്‍ എഞ്ചിനീയറിംഗ് പാസായതോടെ ദുരൈ അവരുടെ സാ മ്രാജ്യം ചെന്നൈയിലേയ്ക്ക് വ്യാപിപ്പിച്ചു. എസ് പി കെ സ്പിന്നേഴ്‌സ്, ശ്രീ ബാലാജി ടോളിവേയ്‌സ്, എസ് പി കെ എ എന്‍ ഡി കോ എക്‌സ്പ്രസ് വേ ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ ഡയറക്ടറാണ് നാഗരാജന്‍. 2018ല്‍ ഡി എം കെയാണ് നാഗരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 163 കോടിയുടെ അനധികൃത ആസ്തി കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Nagarajan is the director in three companies: SPK Spinners, Sri Balaji Tollways and SPKANDCO Expressway. The SPK group bagged several lucrative tenders over the past few years.

Keywords: National, Tamil Nadu 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia