Loan Apps | ചൈനീസ് വായ്പ ആപ്പിനെ സൂക്ഷിക്കുക! രക്ഷപ്പെടാന്‍ പ്രയാസമുള്ള തരത്തില്‍ നിങ്ങളെ കുടുക്കും; ഇരയാക്കുന്നത് ഇങ്ങനെ

 


ന്യൂഡെല്‍ഹി: (KVARTHA) വ്യാജ ചൈനീസ് വായ്പ ആപ്പുകള്‍ സജീവമാകുന്നു. സാധാരണക്കാരെ കുടുക്കാന്‍, മതിയായ വായ്പയും എളുപ്പത്തില്‍ തിരിച്ചടവും എന്ന വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത്. ഇത്തരം നിയമവിരുദ്ധമായ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പില്‍ കുടുങ്ങി നിരവധി പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ പലതവണ വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇത് വകവയ്ക്കാതെ വീണ്ടും പേരുമാറ്റി ഇവര്‍ തിരിച്ചെത്തുകയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കാണാത്ത ആപ്പുകളും ഇവയിലുണ്ട്.
        
Loan Apps | ചൈനീസ് വായ്പ ആപ്പിനെ സൂക്ഷിക്കുക! രക്ഷപ്പെടാന്‍ പ്രയാസമുള്ള തരത്തില്‍ നിങ്ങളെ കുടുക്കും; ഇരയാക്കുന്നത് ഇങ്ങനെ

ക്ലൗഡ് എസ് ഇ കെ (CloudSEK) യുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വ്യാജ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തട്ടിപ്പുകാര്‍ നിരപരാധികളെ തട്ടിപ്പിനിരയാക്കുക മാത്രമല്ല, അവരുടെ അശ്ലീല ഫോട്ടോകള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ചൈനീസ് വ്യാജ വായ്പാ ആപ്പുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും സജീവമാണ്.

ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീല്‍, തുര്‍ക്കി, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ 55-ലധികം ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിലവില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തട്ടിപ്പിനായി 15 പേയ്മെന്റ് ഗേറ്റ്വേകള്‍ ചൈനയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 2023 ജൂലൈ 22 മുതല്‍ 2023 സെപ്റ്റംബര്‍ 18 വരെ ഈ ഒരു ആപ്പില്‍ നിന്ന് ചൈനയിലേക്ക് 37 ലക്ഷം രൂപ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ കണക്ക് കേവലം ഒരു ആപ്പില്‍ നിന്നുള്ളതാണ്.

വ്യാജ വായ്പ ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇതിനായി, ആദ്യം ചൈനീസ് തട്ടിപ്പുകാര്‍ വ്യാജ തല്‍ക്ഷണ വായ്പ ആപ്പുകള്‍ നിര്‍മിക്കുന്നു. അവ വലിയ തോതില്‍ പ്രമോട്ട് ചെയ്യുന്നു. സാധാരണക്കാരന്റെ ശ്രദ്ധയില്‍ പെടുമ്പോള്‍ മനം മയക്കുന്ന വാഗ്ദാനങ്ങളില്‍ വീണ് വ്യാജ ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നു. ആപ്പില്‍ ആവശ്യപ്പെടുന്ന പ്രകാരം തന്റെ സ്വകാര്യ വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നു. തുടര്‍ന്ന് ഈ ആപ്പുകള്‍ പ്രോസസിംഗ് ഫീസ് എന്ന് പറഞ്ഞു ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നു, അത് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകുന്നു.

ഏകദേശം അഞ്ച് മുതല്‍ 10 ശതമാനം വരെ പ്രോസസിംഗ് ഫീസായി ആവശ്യപ്പെടുന്നു. ഈ ലോണ്‍ ആപ്പുകള്‍ 5-10 ലക്ഷം വരെയുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, പ്രോസസിംഗ് ഫീസ് വലിയൊരു തുകയായിരിക്കും. നിങ്ങള്‍ പണമടച്ചതിന് ശേഷം ഈ തട്ടിപ്പുകാര്‍ അപ്രത്യക്ഷമാകുന്നു. കള ഇവിടെ അവസാനിക്കുന്നില്ല, ഈ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റുകളും ഫോട്ടോകളും തട്ടിയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുന്നു.

അശ്ലീല ചിത്രങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണി

ഇതൊക്കെയാണെങ്കിലും, ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അശ്ലീല ഫോട്ടോകള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഈ ആപ്പുകളുടെ ഉദ്ദേശം ആളുകള്‍ക്ക് വായ്പ നല്‍കലല്ല, മറിച്ച് അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ്. ഈ ലോണ്‍ ആപ്പുകള്‍ പൂര്‍ണമായും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് കാര്യം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ അത്തരം അജ്ഞാത ആപ്പുകള്‍ ഒരിക്കലും ഡൗണ്‍ലോഡ് ചെയ്യരുത്. കൂടാതെ, അപായകളില്‍ കോണ്‍ടാക്റ്റുകളിലേക്കും ഫോട്ടോകളിലേക്കും ആക്സസ് നല്‍കുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ഒരു ആപ്പില്‍ നിന്നും വായ്പ എടുക്കാതിരിക്കുന്നതാണ് നല്ലത്.

Keywords: Loan Apps, Cyber Fraud, Crime, Instant Loan, Chinese Apps, Chinese Loan Apps, Scam Alert, How Chinese loan apps are scamming?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia