PM's Remark | ഹിന്ദി ഇത്ര നന്നായി എങ്ങനെ സംസാരിക്കാൻ കഴിയുന്നുവെന്ന് പ്രധാനമന്ത്രി; മലയാളി വിദ്യാർഥിനിയുടെ മറുപടി ഇങ്ങനെ


● പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചർച്ച'യിലാണ് സംഭവം.
● ഹിന്ദിയിൽ കവിതകൾ എഴുതാറുണ്ടെന്ന് പെൺകുട്ടി.
● 36 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പരീക്ഷാ പേ ചർച്ച'യുടെ 2025-ലെ എട്ടാമത് പതിപ്പ് ഡൽഹിയിലെ സുന്ദർ നഴ്സറിയിൽ വെച്ച് നടന്നപ്പോൾ വേറിട്ടൊരു സംഭവവും അരങ്ങേറി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിനി ആകാംക്ഷ പ്രധാനമന്ത്രിയെ തനതായ ഹിന്ദിയിൽ അഭിവാദ്യം ചെയ്താണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിന്ദിയിലുള്ള മലയാളികളുടെ പ്രാവീണ്യക്കുറവ് പലയിടത്തും ചർച്ചയാകുന്നതിനിടെയായിരുന്നു ഈ സംഭവം.
കുട്ടിയുടെ ഹിന്ദിയിലുള്ള പ്രാവീണ്യം പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി. എങ്ങനെയാണ് ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'എനിക്ക് ഹിന്ദി ഒരുപാട് ഇഷ്ടമാണ്' എന്നായിരുന്നു ആകാംക്ഷയുടെ മറുപടി. ഭാഷ എങ്ങനെ പഠിച്ചെടുത്തു എന്ന ചോദ്യത്തിന് ഹിന്ദിയിലും കവിതകൾ എഴുതാറുണ്ടെന്ന് കുട്ടി മറുപടി നൽകി. തുടർന്ന് ആകാംക്ഷ താൻ എഴുതിയ കവിതയിലെ ചില വരികൾ ചൊല്ലി. 'ഇത്നാ ഷോർ ഹേ ഇൻ ബസാറോൺ മേം, ഇത്നാ ഷോർ ഹൈ ഇൻ ഗെയ്‌ലിയോൺ മേം', എന്നാരാംഭിക്കുന്ന വരികൾ പ്രധാനമന്ത്രിയുടെ പ്രശംസ നേടി.
Had a wonderful interaction with young students on different aspects of stress-free exams. Do watch Pariksha Pe Charcha. #PPC2025. https://t.co/WE6Y0GCmm7
— Narendra Modi (@narendramodi) February 10, 2025
ഹിന്ദി പ്രധാനമായും ഉത്തരേന്ത്യയിൽ സംസാരിക്കുന്ന ഭാഷയാണ്. തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് പലപ്പോഴും ഒരു വിവാദ വിഷയമാണ്. നരേന്ദ്ര മോദി സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പ്രാദേശിക നേതാക്കൾ പലപ്പോഴും ആരോപിക്കാറുണ്ട്. എന്നാൽ സർക്കാർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. എട്ടാമത് പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി പതിവ് ചർച്ച രീതിയിൽ നിന്ന് മാറി 36 വിദ്യാർത്ഥികളുമായി ഡൽഹിയിലെ മനോഹരമായ സുന്ദർ നഴ്സറിയിലേക്ക് പോവുകയും പരീക്ഷാ സമ്മർദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട അവരുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A Kerala student stunned Prime Minister Modi with her excellent Hindi proficiency during the 'Pariksha Pe Charcha' session. Her poetic response was well praised.
#HindiProficiency #ParikshaPeCharcha #PrimeMinisterModi #MalayaliStudent #HindiPoetry #StudentInspiration