Inverter | ഇൻവെർട്ടറിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്ന് പോകുന്നോ? ഇതാവാം കാരണം! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


ന്യൂഡെൽഹി: (www.kvartha.com) മിക്കവാറും വീടുകളിലും സ്ഥാപനങ്ങളിലും ഇൻവെർട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിൽ ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബാറ്ററി ചാർജ് പെട്ടെന്ന് തീർന്നുപോകുന്നു എന്നതാണ്. ഇതിനു പിന്നിൽ പല കാരണങ്ങളുണ്ടാകുമെങ്കിലും, വേണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ആയുസ് കൂട്ടാം.

Inverter | ഇൻവെർട്ടറിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്ന് പോകുന്നോ? ഇതാവാം കാരണം! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളം ഇടയ്ക്കിടെ പരിശോധിക്കുക

ഇൻവെർട്ടർ ബാറ്ററി ദീർഘകാലം നിലനിൽക്കണമെങ്കിൽ ബാറ്ററിയിലെ ജലനിരപ്പ് ഇടയ്ക്കിടെ പരിശോധിച്ച് കൊണ്ടിരിക്കണം. ഇത് ദീർഘകാലത്തേക്ക് അതിന്റെ ആയുസ് നിലനിർത്താൻ സഹായിക്കുന്നു. സാധാരണ നിലയേക്കാൾ വെള്ളം കുറവാണെങ്കിൽ ബാറ്ററി പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. ബാറ്ററിയുടെ വെള്ളം മാറ്റുമ്പോൾ, ഇൻവെർട്ടർ സ്വിച്ച് ഓഫ് ചെയ്യുന്നതും വളരെ പ്രധാനമാണ്.

ചാർജിംഗ് ശ്രദ്ധിക്കേണ്ടതുണ്ട്

മുഴുവൻ ചാർജ് ആയാലും ഓഫ് ചെയ്യാതെ ചാർജ് ചെയ്തുകൊണ്ടേയിരിക്കും മിക്ക വീടുകളിലും. ഇൻവെർട്ടറിന്റെ അമിത ചാർജിംഗ് ബാറ്ററിയുടെ ആയുസിനെയും ബാധിക്കും. ലൈറ്റ് തെളിയുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുക. ഫുൾ ചാർജിനു ശേഷം കുറച്ചു സമയം ഇൻവെർട്ടർ ഓഫ് ചെയ്തു കൊണ്ടിരുന്നാൽ ബാറ്ററി കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും. അതേസമയം പുതിയ ടെക്നോളജി ഇൻവെർട്ടറുകൾ പൂർണമായി ചാർജ് ആവുമ്പോൾ യാന്ത്രികമായി ചാർജ് ചെയ്യുന്നത് നിർത്തുന്നു.

ടെർമിനൽ വൃത്തിയാക്കലും പ്രധാനം

വയർ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലത്തെ ടെർമിനൽ പോയിന്റ് എന്ന് വിളിക്കുന്നു. ഏറെ നേരം വൃത്തിയാക്കാതിരുന്നാൽ ടെർമിനലിലും പരിസരങ്ങളിലും തുരുമ്പെടുക്കാൻ തുടങ്ങുന്നു. ഇക്കാരണത്താൽ, ബാറ്ററിയിലെ വൈദ്യുതി വേഗത കുറയുകയും ബാറ്ററി പെട്ടെന്ന് കേടാകുകയും ചെയ്യും. അതുകൊണ്ടാണ് ടെർമിനൽ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത്. വൃത്തിയാക്കുന്നതിന് മുമ്പ് മെയിൻ സ്വിച്ച് ബോർഡ് ഓഫ് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഓർമിക്കുക. ഇതിനുശേഷം വെള്ളം ഉപയോഗിക്കാതെ, കോട്ടൺ തുണിയുടെ സഹായത്തോടെ വൃത്തിയാക്കുക. കൂടാതെ ബാറ്ററിയുടെ ഉപരിതലവും അരികുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അതിൽ പൊടി പടരാൻ അനുവദിക്കരുത്.

ബാറ്ററി ഓവർലോഡ് ചെയ്യരുത്

ബാറ്ററി പഴകാൻ തുടങ്ങുമ്പോൾ, ലോഡ് എടുക്കാനുള്ള ശേഷിയും കുറയാൻ തുടങ്ങുന്നു. എന്നാൽ വീടുകളിൽ അതേ രീതിയിൽ ഉപയോഗിക്കുന്നു. യഥാർഥത്തിൽ അമിതഭാരം അതിന്റെ ആയുസ് കുറയ്ക്കും. അതുകൊണ്ട് കുറഞ്ഞ വാട്ടിൽ കൂടുതൽ വെളിച്ചം നൽകുന്ന ബൾബുകൾ ഉപയോഗിക്കുക. ബാറ്ററി സൂക്ഷിക്കുന്ന സ്ഥലത്ത് ഈർപ്പം ഉണ്ടാകരുത്, മഴവെള്ളം നേരിട്ട് നനയ്ക്കരുത് എന്നതും ഓർമിക്കേണ്ടതാണ്.

നല്ല വായുസഞ്ചാരമുള്ള സ്ഥലം ഉപയോഗിക്കുക

ഇൻവെർട്ടർ സൂക്ഷിക്കാൻ നല്ല വായുസഞ്ചാരമുള്ള സ്ഥലം ഉപയോഗിക്കുക. ചാർജ് ചെയ്യുമ്പോഴും പ്രവർത്തിപ്പിക്കുമ്പോഴും ഇൻവെർട്ടർ ബാറ്ററി ചൂടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, നന്നായി വായുസഞ്ചാരമുള്ള പ്രദേശം ബാറ്ററിയുടെ ചൂടാക്കൽ കുറയ്ക്കുന്നു.

വാറന്റി കാർഡ് പരിശോധിക്കുക

ഒരു ഇൻവെർട്ടർ ബാറ്ററിയുടെ ശരാശരി ആയുസ് ഏഴ് മുതൽ 10 വർഷം വരെയാണ്. സമയപരിധിക്ക് ശേഷവും നിങ്ങൾ ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ, ഏതെങ്കിലും വിധത്തിൽ ബാറ്ററി കേടായിട്ടുണ്ടെങ്കിൽ അത് നന്നാക്കേണ്ടതുണ്ട്. വാറന്റി കഴിഞ്ഞിട്ടും ബാറ്ററി ഉപയോഗിച്ചാൽ എപ്പോൾ വേണമെങ്കിലും ബാറ്ററി പൊട്ടിത്തെറിച്ചേക്കാം.

ഇക്കാര്യം കൂടി ശ്രദ്ധിക്കുക

പലരും ഇൻവെർട്ടറിന്റെ ലോഡിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു, ഇത് കാരണം ബാറ്ററി പെട്ടെന്ന് കേടാകുന്നു. ഒന്നോ രണ്ടോ ഫാനുകൾ മാത്രം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക, ആവശ്യമില്ലെങ്കിൽ ബൾബും ഫാനുകളും ഓഫ് ചെയ്യുക. ഇത് നിങ്ങളുടെ ബാറ്ററിയുടെ ആയുസ് വർദ്ധിപ്പിക്കും.

Keywords: News, National, New Delhi, Inverter, Battery, Electronics, Lifestyle,  How can we safely store inverter batteries for a long time.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia