● നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃത വിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ് കറുടെ ജനനം.
● എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണ മെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു
Byline: കെ ആർ ജോസഫ്
(KVARTHA) 'അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ എന്ന് ഉരുവിടുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ നിങ്ങൾക്ക് സ്വര്‍ഗത്തില്‍ പോകാം. അംബേദ്‌കറിന്റെ പേര് ഉച്ചരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്', രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഈ പരാമർശത്തിനെതിരെ ഇപ്പോൾ രാജ്യമെങ്ങും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നുവരുന്നു.
ഇതിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയാ ഫ്ലാറ്റ് ഫോമുകളിലും ചർച്ചകൾ നടന്നുവരുന്നുണ്ട്. ഈ അവസരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന 'അംബാവേഡക്കർ, അംബേദ്‌കർ ആയത് എങ്ങനെ..?' എന്നുള്ള കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
വൈറൽ കുറിപ്പിൽ പറയുന്നത്: 'നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃത വിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ് കറുടെ ജനനം. രാംജിയും ഭീമാബായിയുടെയും പതിന്നാലാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണ മെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണ ശേഷം സത്താറയിലേക്ക് രാംജിയും കുടുംബ വും താമസം മാറി.
രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സത്താറയിലെ സ്കൂളിലായിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്ത ജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുള്ളിന്മേൽ തപസ്സു പോലെയായിരുന്നു. സ്കൂളിലേക്കു പോകുമ്പോൾ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടു പോകണം. ക്ലാസ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാ ണ് ഇരിക്കുക. ബെഞ്ചും ഡസ്കും സവർണ സമുദായത്തിലെ കുഞ്ഞുങ്ങൾക്ക്. അയിത്തജാതിക്കാരായ കുഞ്ഞുങ്ങളെ ഒപ്പം ഇരുത്താൻ പോലും സവർണർ അനുവദിച്ചിരുന്നില്ല.
ഒരിക്കൽ സ്കൂൾ വരാന്തയിൽ വച്ചിരി ക്കുന്ന കലത്തിൽനിന്ന് വെള്ളം എടുത്തു കുടിക്കാൻ അംബേദ്കർ ശ്രമിച്ചു. വെള്ളമെടു ക്കാൻ തുനിഞ്ഞപ്പോഴേക്കും അരുത് എന്ന ഗർജനവുമായി കാവൽക്കാരൻ ഓടിയെത്തി. എന്നിട്ടു പറഞ്ഞു.ഇത് മറ്റുള്ളവർക്കു കുടിക്കാനുള്ളതാ. നീ തൊട്ട് അശുദ്ധമാക്കിയാൽ പിന്നെ ആർക്കും കുടിക്കാൻ കഴിയില്ല. കൈക്കുമ്പിൾ നീട്ടിക്കാണിക്ക്. ഒഴിച്ചു തരാം. കൈക്കുമ്പിൾ നീട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ കയ്യിലേക്ക് ശിപായി വെള്ളം ഒഴിച്ചു കൊടുത്തു.
ആ വെള്ളത്തിന് കയ്പുള്ളതായി ആ ബാലനു തോന്നി. ഭീം റാവു അംബാവേഡക്കർ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥലത്തിന്റെ പേര് പേരിനൊപ്പം ചേർക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയിൽ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കർ എന്ന് ചേർത്തു. ഭീം ഒരിക്കൽ അമ്മായി കൊടുത്തയച്ച ഭക്ഷണപ്പൊതിയു മായി സ്കൂളിലെത്തി. മറ്റുള്ള കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും താഴ്ന്ന ജാതിയിൽ പിറന്നവനായതുകൊണ്ട് അവർ അവനെ ആട്ടിപ്പായിച്ചു.
എല്ലാവരും എന്നെ ആട്ടിപ്പായിക്കുന്നു എന്ന അധ്യാപകരോട് പറഞ്ഞപ്പോൾ തന്റെ അടുത്ത് വന്നിരുന്നു കഴിച്ചോളൂ എന്നായിരുന്നു ആ സ്നേഹനിധിയായ അധ്യാപകൻ ഭീമിനോട് പറഞ്ഞത്. ഭീമിന്റെ അയിത്തം മാറ്റാൻ എന്തു ചെയ്യണമെ ന്നായി ആ അധ്യാപകന്റെ ചിന്ത. അതിന് അവർ ഒരു മാർഗം കണ്ടെത്തി. അവന്റെ പേര് മാറ്റുക. അങ്ങനെ ആ അധ്യാപകൻ തന്റെ കുടുംബ പ്പേരായ അംബേദ്കർ ഭീമിന്റെ പേരിനോടു ചേർത്തു. അങ്ങനെ അവൻ ഭീം അംബേദ്കർ ആയി'.
എന്തായാലും ഇത് എല്ലാവരും മനസ്സിലാക്കേണ്ട കുറിപ്പ് തന്നെയാണ്. ഇത് സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ചിലരുടെ കണ്ണ് തുറപ്പിക്കാനും ഇത് ഇടയാക്കിയേക്കാം.
#Ambavdekar #Ambedkar #BhimRao #CasteSystem #NameChange #SocialReform