ലോക്ക് ഡൗണിനിടെ സൈബര്‍ തട്ടിപ്പിന് ഇരയായി വീട്ടമ്മ; അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 85,000 രൂപ

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 02.05.2020) ലോക്ക് ഡൗണിനിടെ സൈബര്‍ തട്ടിപ്പിന് ഇരയായി വീട്ടമ്മ. അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 85,000 രൂപ. മകളുടെ വിദ്യാഭ്യാസ വായ്പ അടക്കുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ കരുതിയിരുന്ന 85,000 രൂപയാണ് സൈബര്‍ മോഷ്ടാക്കള്‍ കവര്‍ന്നത്. ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്തയാള്‍ സി വി വി നമ്പറും ഒ ടി പി യും ആവശ്യപ്പെട്ടതനുസരിച്ച് വീട്ടമ്മ നല്‍കുകയായിരുന്നു.

സ്വകാര്യ ബാങ്ക് മാനേജര്‍ എന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പറിലേക്ക് തുടര്‍ച്ചയായി വിളിക്കുകയായിരുന്നു. ഡെബിറ്റ് കാര്‍ഡ് പുതുക്കണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പുതിയ നിയമം ലോക്ക്ഡൗണിന് ശേഷം നിലവില്‍ വരുമെന്നും ഇയാള്‍ ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് മകളുടെ വിദ്യാഭ്യാസ വായ്പ അടക്കാന്‍ സാധിക്കില്ലെന്ന് ഭയന്ന് വീട്ടമ്മ ഒ ടി പി, സി വി വി നമ്പര്‍ എന്നിവയടക്കമുള്ള എല്ലാ വിവരങ്ങളും ഫോണിലൂടെ നല്‍കുകയായിരുന്നു.

ലോക്ക് ഡൗണിനിടെ സൈബര്‍ തട്ടിപ്പിന് ഇരയായി വീട്ടമ്മ; അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 85,000 രൂപ

എട്ട് തവണയായാണ് തുക പിന്‍വലിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 2.20നും 2.50 നും ഇടയിലുള്ള സമയത്താണ് പണം തട്ടിയെടുത്തത്. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Keywords:  Housewife accused of cyber fraud during lockdown 85,000 lost from the account, Bangalore, News, House Wife, Cheating, theft, Complaint, Police, Probe, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia