Fire | മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു; വീടുകള്‍ അഗ്‌നിക്കിരയാക്കി
Jun 15, 2023, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി തുടരുന്ന സംഘര്‍ഷത്തിന് അയവില്ല. വ്യാഴാഴ്ച പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇതുവരെ നാലായിരത്തിലധികം എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
സംഘര്‍ഷത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചിട്ടില്ല. ആയുധപ്പുരകളില്‍ നിന്ന് നാലായിരത്തിലധികം ആയുധങ്ങളാണ് അക്രമികള്‍ കൊള്ളയടിച്ചത്. ഇതില്‍ 1,100 എണ്ണം മാത്രമാണ് തിരികെ കിട്ടിയത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. മരണസംഖ്യ നൂറ്റിപ്പത്തില്‍ അധികമായി.
ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയില്‍ നിന്ന് പിന്മാറുമെന്ന് മെയ്‌തെയ് സംഘടന പ്രഖ്യാപിച്ചു. കുക്കി സംഘടനയും അതൃപ്തി അറിയിച്ചിട്ടുണ്ട്.
മെയ്‌തെയ് - കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേയ് മൂന്നിന് ആരംഭിച്ച കലാപം തുടരുന്നതിനാല്‍ കര്‍ഫ്യു ഇളവ് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാരും വിവിധ സംഘടനാ നേതാക്കളും. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിക്ക് അകത്തും ആവശ്യമുയരുന്നുണ്ട്.
സിബിഐ പത്തംഗ പ്രത്യേക സംഘം ഗൂഢാലോചന അടക്കം അന്വേഷിക്കുന്നുണ്ട്. സിബിഐയ്ക്ക് മണിപ്പൂര്‍ പൊലീസ് വിശദാംശങ്ങള്‍ കൈമാറി. കുക്കി ഗോത്രക്കാരിയായ മന്ത്രി നെംച കിപ് ഗെനിന്റെ വീടിന് ആള്‍ക്കൂട്ടം കഴിഞ്ഞദിവസം തീയിട്ടു.
കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിലും ബോംബ് ആക്രമണത്തിലും 13 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു. സ്വകാര്യവാഹനങ്ങള്‍ക്ക് തീയിട്ടുവെന്ന ആരോപണം നേരിടുന്ന രണ്ട് ദ്രുത കര്‍മ സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു.
സംഘര്‍ഷത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചിട്ടില്ല. ആയുധപ്പുരകളില്‍ നിന്ന് നാലായിരത്തിലധികം ആയുധങ്ങളാണ് അക്രമികള്‍ കൊള്ളയടിച്ചത്. ഇതില്‍ 1,100 എണ്ണം മാത്രമാണ് തിരികെ കിട്ടിയത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. മരണസംഖ്യ നൂറ്റിപ്പത്തില്‍ അധികമായി.
ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയില്‍ നിന്ന് പിന്മാറുമെന്ന് മെയ്‌തെയ് സംഘടന പ്രഖ്യാപിച്ചു. കുക്കി സംഘടനയും അതൃപ്തി അറിയിച്ചിട്ടുണ്ട്.
മെയ്‌തെയ് - കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേയ് മൂന്നിന് ആരംഭിച്ച കലാപം തുടരുന്നതിനാല്‍ കര്‍ഫ്യു ഇളവ് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാരും വിവിധ സംഘടനാ നേതാക്കളും. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിക്ക് അകത്തും ആവശ്യമുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിലും ബോംബ് ആക്രമണത്തിലും 13 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു. സ്വകാര്യവാഹനങ്ങള്‍ക്ക് തീയിട്ടുവെന്ന ആരോപണം നേരിടുന്ന രണ്ട് ദ്രുത കര്‍മ സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു.
Keywords: Houses Set On Fire In Manipur Capital, Protesters, Security Forces Clash, Manipur, News, Clash, Police, Houses Set On Fire, Governor, Meeting, Death, Injury, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.