House Demolished | 'മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കും'

 


ഭോപാല്‍: (KVARTHA) മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതര്‍. നിയമവിരുദ്ധമായി നിര്‍മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട് ഓടോറിക്ഷാ ഡ്രൈവറായ ഭാരത് സോണിയെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

House Demolished | 'മധ്യപ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കും'

ഉജ്ജയിന്‍ മുനിസിപല്‍ കോര്‍പറേഷനിലെ സര്‍കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. സ്ഥലം സര്‍കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപല്‍ കമിഷണര്‍ റോഷന്‍ സിങ് അറിയിച്ചു. മുനിസിപല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ ബുധനാഴ്ച വീട് പൊളിച്ചുനീക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിസിടിവി പരിശോധനകള്‍ക്കൊടുവിലാണ് 12 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഭാരതി പിടിയിലായത്. മുപ്പത്തിയഞ്ചോളം പേര്‍ 700ലധികം സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജയ് വര്‍മ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അര്‍ധനഗ്‌നയായി വീടുകള്‍ തോറും സഹായം അഭ്യര്‍ഥിച്ചു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാവരും പെണ്‍കുട്ടിയെ തിരിച്ചയച്ചു. ഒടുവില്‍ ആശ്രമത്തിലെ പുരോഹിതനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതും. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.

മുത്തച്ഛനോടും മൂത്ത സഹോദരനോടുമൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അവിടെ നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഓടോറിക്ഷയില്‍ വീട്ടിലെത്തിക്കാം എന്നുപറഞ്ഞ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords:  House Of Man Accused Of Molesting Teen Near Ujjain To Be Demolished, Bhopal, News, Crime, Criminal Case, Police, Accused, Molestation, Minor Girl, House Demolished, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia