Arrested | കുട്ടികള്‍ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും അതിക്രമിച്ച് കയറി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുക; അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുക, ലൈംഗികാതിക്രമം നടത്തുക; ഒടുവില്‍ മാതാപിതാക്കളുടെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ചുമത്തിയത് 7 പോക്‌സോ കേസുകള്‍
Sep 12, 2022, 18:06 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. ഏഴ് പോക്‌സോ കേസുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഹൈദരാബാദിലെ ഒരു സ്‌കൂളിലെ ബോയ്‌സ് ഹോസ്റ്റല്‍ വാര്‍ഡനായ 35-കാരനെയാണ് ഹയാത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റിലെ അന്തേവാസികളായ ഏഴ് ആണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഹോസ്റ്റല്‍ വാര്‍ഡന്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതായും അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നതായും ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതോടെ മുങ്ങിയ പ്രതിയെ രണ്ടുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
ഒരുമാസം മുമ്പാണ് അവിവാഹിതനായ 35-കാരന്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലിയില്‍ പ്രവേശിച്ചത്. ചില വിദ്യാര്‍ഥികളെ ഇയാള്‍ ഭീഷണിപ്പെടുത്തി അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഇവര്‍ക്കരികില്‍ എത്തി ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു. മാത്രമല്ല, കുട്ടികളുടെ കുളിമുറിയില്‍ കയറി ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
നിരവധി തവണ വിദ്യാര്‍ഥികള്‍ ഇയാളുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. ഇതെല്ലാം പുറത്തുപറയരുതെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതിക്രമത്തിന് ഇരയായ ചില കുട്ടികള്‍ വിവരം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് പ്രതി കുടുങ്ങിയത്.
Keywords: Hostel warden held for assaulting minor boys, Hyderabad, News, Police, Arrested, Complaint, Assault, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.