Criticism | മോര്‍ബി ദുരന്തം: നൂറുകണക്കിനാളുകള്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്ന ആശുപത്രിയിലെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മോദിക്ക് ഫോടോ ഷൂട് നടത്താനെന്ന ആരോപണങ്ങളുമായി കോണ്‍ഗ്രസും ആം ആദ് മിയും
ADVERTISEMENT
ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് 'ഫോടോഷൂട്' നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രി പെയിന്റടിച്ചതും നവീകരിച്ചതെന്നുമാണ് കോണ്‍ഗ്രസിന്റേയും ആംആദ്മി പാര്‍ടിയുടേയും വിമര്‍ശനം. ഞായറാഴ്ച വൈകിട്ട് ആറരയോടെ മോര്‍ബിയില്‍ മച്ചു നദിക്കു കുറുകെയുള്ള ചരിത്രപ്രാധാന്യമുള്ള പാലം തകര്‍ന്ന് 134 പേര്‍ മരിച്ചതായാണ് കണക്ക്.
തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകര്‍ന്നത്. 1877 ല്‍ നിര്‍മിച്ച 233 മീറ്റര്‍ നീളമുള്ള പാലം ഏഴു മാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഒക്ടോബര്‍ 26 നാണു തുറന്നത്. പാലത്തിന് മുനിസിപാലിറ്റിയുടെ ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ലഭിച്ചിരുന്നില്ലെന്നും റിപോര്‍ടുണ്ട്.
പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി ആശുപത്രിക്ക് പെയിന്റ് അടിക്കുന്നത് ഉള്‍പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ആംആദ്മി പാര്‍ടി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
'അപകടത്തില്‍ 141 പേര്‍ മരിച്ചു. നൂറു കണക്കിനു പേര്‍ ഇപ്പോഴും കാണാമറയത്താണ്. യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പക്ഷേ ബിജെപി പ്രവര്‍ത്തകര്‍ ഫോടോഷൂടിനായി എല്ലാം നവീകരിക്കുന്ന തിരക്കിലാണ്' എന്ന് എഎപി കുറിച്ചു.
കോണ്‍ഗ്രസും ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ വരവു പ്രമാണിച്ച് ആശുപത്രി കെട്ടിടത്തിന് പെയിന്റടിക്കുകയും പുതിയ ടൈലുകള്‍ പാകുകയും ചെയ്യുന്നുവെന്നാണ് അവര്‍ കുറിച്ചത്.
'അവര്‍ക്ക് യാതൊരു ലജ്ജയും തോന്നുന്നില്ലേ? ഒട്ടേറെപ്പേരാണ് മരിച്ചുകിടക്കുന്നത്. അവരാകട്ടെ, പ്രധാനമന്ത്രിയുടെ വരവിനായുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ്' കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
'ഒട്ടേറെപ്പേര്‍ മരിക്കുന്ന ഈ സമയത്ത്, മോര്‍ബിയിലെ സിവില്‍ ആശുപത്രിയില്‍ പെയിന്റിങ്ങും അലങ്കാരപ്പണികളും നടക്കുകയാണ്.
ബിജെപി എക്കാലത്തും ഈവന്റ് മാനേജ്‌മെന്റിനു കയ്യടി നേടുന്നവരാണ്. രണ്ടു തരത്തിലുള്ള ദുരന്തങ്ങളുണ്ട്. പക്ഷേ, ഗുജറാതിലെ ബിജെപി മൂന്നാമതൊരു തരം ദുരന്തമാണ്. ആശുപത്രിക്ക് പെയിന്റടിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനു പകരം, ദുരന്തബാധിതര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയല്ലേ വേണ്ടത്?' എന്ന് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ ചോദിച്ചു.
Morbi Civil Hospital में रातों रात रंग-पुताई की जा रही है ताकि कल PM Modi के Photoshoot में घटिया बिल्डिंग की पोल ना खुल जाए
— AAP (@AamAadmiParty) October 31, 2022
141 लोग मर चुके हैं, सैकड़ों लोग लापता हैं, असली दोषियों पर कोई कार्रवाई नहीं हुई लेकिन भाजपाइयों को फोटोशूट करके लीपापोती की पड़ी है..#BJPCheatsGujarat pic.twitter.com/KVDLdblD6C
Keywords: Hospital painted to cover up flaws to prepare for PM Modi’s visit to Morbi, say Congress, AAP, Criticism, Ahmedabad, News, Politics, Prime Minister, Hospital, Accidental Death, Trending, National.त्रासदी का इवेंट
— Congress (@INCIndia) October 31, 2022
कल PM मोदी मोरबी के सिविल अस्पताल जाएंगे। उससे पहले वहां रंगाई-पुताई का काम चल रहा है। चमचमाती टाइल्स लगाई जा रही हैं।
PM मोदी की तस्वीर में कोई कमी न रहे, इसका सारा प्रबंध हो रहा है।
इन्हें शर्म नहीं आती! इतने लोग मर गए और ये इवेंटबाजी में लगे हैं। pic.twitter.com/MHYAUsfaoC

