UN Response | 'പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം'; ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും കോണ്‍ഗ്രസ് അകൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നു. ആം ആദ്മി പാര്‍ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും കോണ്‍ഗ്രസിന്റെ അകൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി.

പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഏത് രാജ്യത്തും ഉള്ളതുപോലെ, ഇന്‍ഡ്യയിലും ജനങ്ങളുടെ രാഷ്ട്രീയ, പൗര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവര്‍ക്കും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട് ചെയ്യാന്‍ കഴിയുന്നുണ്ടെന്നുമാണ് തങ്ങള്‍ കരുതുന്നതെന്ന് യുഎന്‍ സെക്രടറി ജെനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ ഉയരുന്ന 'രാഷ്ട്രീയ അസ്വസ്ഥത'കളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വക്താവിന്റെ പരസ്യ പ്രതികരണം.

UN Response | 'പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം'; ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലും കോണ്‍ഗ്രസ് അകൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

നേരത്തേ കെജ്രിവാളിന്റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരികയും ജര്‍മനിയും പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഐക്യരാഷ്ട്രസഭ കൂടി ഈ വിഷയങ്ങളില്‍ ഇടപെടുന്നത് സാഹചര്യം കുറെക്കൂടി കടുപ്പിച്ചിരിക്കുകയാണ്.

അതേസമയം, യുഎസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ ഇതിനെല്ലാമെതിരെ ഇന്‍ഡ്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുഎസ് നയതന്ത്രജ്ഞനെ ഡെല്‍ഹിയില്‍ വിളിച്ചുവരുത്തി ഇന്‍ഡ്യ വിയോജിപ്പ് അറിയിക്കുകയായിരുന്നു. ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു ഇന്‍ഡ്യയുടെ പ്രതികരണം.

Keywords: News, National, National-News, Malayalam-News, UN Spokesperson, Respond, United Nations, Arvind Kejriwal, Arrest, Delhi CM, Freeze, Congress, Bank Accounts, Political and Civil Rights, 'Hope that everyone's rights are protected': UN on Arvind Kejriwal's arrest, freezing of Congress bank accounts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia