Koo | ട്വിറ്ററില്‍ ഇലോണ്‍ മസ്‌കിന്റെ 'ഇര'യായി മാറിയവര്‍ക്ക് സന്തോഷവാര്‍ത്ത! മുന്‍ ജീവനക്കാരെ നിയമിക്കാന്‍ ഈ ഇന്‍ഡ്യന്‍ പ്ലാറ്റ്ഫോം രംഗത്ത്

 


ബെംഗ്‌ളുറു: (www.kvartha.com) ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്‍ഡ്യയില്‍ നിന്നും അനവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇപ്പോള്‍ ഇന്‍ഡ്യന്‍ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ (Koo) ട്വിറ്ററിന് പകരമാകാന്‍ ഒരുങ്ങുകയാണ്. പിരിച്ചുവിട്ട ട്വിറ്റര്‍ ജീവനക്കാരെ നിയമിക്കാന്‍ കംപനി പദ്ധതിയിടുന്നു. കൂയുടെ സഹസ്ഥാപകന്‍ മായങ്ക് ബിദാവത്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വീറ്റില്‍, മുന്‍ ട്വിറ്റര്‍ ജീവനക്കാരെ നിയമിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
            
Koo | ട്വിറ്ററില്‍ ഇലോണ്‍ മസ്‌കിന്റെ 'ഇര'യായി മാറിയവര്‍ക്ക് സന്തോഷവാര്‍ത്ത! മുന്‍ ജീവനക്കാരെ നിയമിക്കാന്‍ ഈ ഇന്‍ഡ്യന്‍ പ്ലാറ്റ്ഫോം രംഗത്ത്

മസ്‌കിന്റെ ഉത്തരവുകളെത്തുടര്‍ന്ന് പിരിച്ചുവിടുകയോ ട്വിറ്ററിനോട് വിടപറയുകയോ ചെയ്ത ട്വിറ്റര്‍ ജീവനക്കാരെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മായങ്ക് ബിദാവത്ക പറഞ്ഞു. തങ്ങളുടെ കഴിവുകള്‍ വിലമതിക്കുന്നിടത്ത് ജോലി ചെയ്യാന്‍ അര്‍ഹരാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ കൂ സ്വന്തമായി ഇടം ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഈ പ്ലാറ്റ്ഫോം 50 ദശലക്ഷം ഡൗണ്‍ലോഡുകള്‍ കടന്നതായി അടുത്തിടെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് മഹാമാരി അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോഴാണ് കൂ തുടങ്ങിയത്. പ്രാദേശിക ഭാഷകളില്‍ സാന്നിധ്യം അറിയിച്ച് ഈ പ്ലാറ്റ്‌ഫോം വളരെ വേഗം ജനപ്രിയമായി. കേന്ദ്രസര്‍കാരും മന്ത്രിമാരും ഈ പ്ലാറ്റ്ഫോമില്‍ വലിയ തോതില്‍ പങ്കുചേര്‍ന്നു.

Keywords:  Latest-News, National, Karnataka, Top-Headlines, Social-Media, Job, Social Network, Bangalore, Twitter, Business, Homegrown microblogging platform Koo to hire former Twitter employees.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia