ഹോം സ്‌­റ്റേ ആ­ക്ര­മണം: സി.ബി.ഐ. അ­ന്വേ­ഷ­ണം വേ­ണ­മെ­ന്ന് ഇ­ര­കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹോം സ്‌­റ്റേ ആ­ക്ര­മണം: സി.ബി.ഐ. അ­ന്വേ­ഷ­ണം വേ­ണ­മെ­ന്ന് ഇ­ര­കള്‍
മം­ഗ­ലാ­പുരം: ഹോം സ്‌­റ്റേ­യില്‍ സ­ദാ­ചാ­രഗു­ണ്ട­ക­ളു­ടെ ക്രൂ­ര­പീ­ഡ­ന­മേ­റ്റ ഇ­ര­കള്‍ പ്ര­സ്­ക്ല­ബ്ബി­ലെത്തി സം­ഭ­വ­ത്തെ­കു­റി­ച്ച് സി.ബി.ഐ. അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും ദക്ഷി­ണ കര്‍­ണാ­ടക പോ­ലീ­സി­ന്റെ അ­ന്വേ­ഷ­ണ­ത്തില്‍ വി­ശ്വാ­സ­മി­ല്ലെ­ന്നും വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ പ­റ­ഞ്ഞു.


ജ­ന്മ­ദിനാ­ഘോ­ഷ പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത ഗു­രു­ദ­ത്ത് കാ­മത്തും വി­ജ­യ­കു­മാ­റു­മാ­ണ് ഹോം സ്‌­റ്റേ­യില്‍ ന­ട­ന്ന ന­ടു­ക്കു­ന്ന ക്രൂ­ര­ത­ക­ളു­ടെ വി­വ­ര­ണ­വു­മാ­യി ശ­നി­യാ­ഴ്­ച പ്ര­സ്­ക്ല­ബ്ബി­ലെ­ത്തി­യ­ത്.

ജ­ന്മ­ദിനാ­ഘോ­ഷ പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ത്ത ആണ്‍­കു­ട്ടി­കള്‍ മ­യ­ക്കു­മ­രു­ന്ന് ക­ഴി­ച്ച­വ­രാ­ണെ­ന്ന കര്‍­ണാ­ട­ക വ­നി­താ­ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ സി. മ­ഞ്­ജു­ള­യു­ടെ ക­ണ്ടെ­ത്ത­ലി­നെ ഇ­രു­വ­രും ചോ­ദ്യം­ചെ­യ്തു. സം­ഭ­വ­ത്തി­നു­ശേ­ഷം സ്ഥ­ലം അ­രി­ച്ചു­പെ­റുക്കിയ പോ­ലീ­സി­നെ ക­ഞ്ചാ­വ് ഉള്‍­പ്പെ­ടെ­യു­ള്ള ല­ഹ­രി­പ­ദാര്‍ത്ഥ­ങ്ങ­ളൊന്നും ക­ണ്ടെ­ത്താ­നാ­യി­ട്ടി­ല്ലെന്നും ഗു­രു­ദ­ത്തും വി­ജ­യ­കു­മാറും പ­റ­ഞ്ഞു.

ക­മ്മീ­ഷന്‍ അ­ധ്യ­ക്ഷ മ­ഞ്ജു­ള മം­ഗ­ലാ­പു­രത്ത് എ­ത്തി­യിട്ടും ത­ങ്ങ­ളില്‍ നി­ന്നും തെ­ളി­വെ­ടു­ത്തി­ല്ല. അ­ക്ര­മി­കള്‍ ഹോം സ്‌­റ്റേ­യില്‍ എ­ത്തിയ­ത് പോ­ലീ­സി­ന്റെ അ­ക­മ്പടി­യോ­ടെ­യാ­ണ്. ഗു­ണ്ട­കള്‍ ഹോം സ്‌­റ്റേ­യു­ടെ പ്രധാ­ന ക­വാ­ടം ക­ട­ന്ന­യു­ടന്‍ പോ­ലീ­സ് ജീ­പ്പ സ്ഥ­ലം­വി­ട്ടു. തു­ടര്‍­ന്ന് കു­റ­ച്ചു­ക­ഴി­ഞ്ഞാ­ണ് വന്‍ പോ­ലീ­സ് സ­ന്നാ­ഹം എ­ത്തി­യത്. ഇ­രു­വരും പ­റഞ്ഞു.

പോ­ലീ­സ് അ­ന്വേ­ഷണ­ത്തെ ഒ­രു­ത­ര­ത്തി­ലും ഞ­ങ്ങള്‍ ത­ട­സ്സ­പ്പെ­ടു­ത്തു­ന്നില്ല. കേസ് വി­ചാ­ര­ണ­ക്കെ­ത്തു­മ്പോള്‍ സര്‍­ക്കാര്‍ സ്‌­പെ­ഷ്യല്‍ പ്രോ­സി­ക്യൂട്ട­റെ നി­യോ­ഗി­ക്കണം. കേ­സ­ന്വേ­ഷ­ണ­ത്തില്‍ മം­ഗ­ലാ­പു­രം പോ­ലീ­സ് ക­ള്ള­ക്ക­ളി­ന­ട­ത്തും­മെ­ന്ന് ഉ­റ­പ്പാണ്. അതു­കൊ­ണ്ടാ­ണ് സി.ബി.ഐ. അ­ന്വേഷ­ണം ആ­ശ്യ­പ്പെ­ടു­ന്ന­ത്.

അ­ക്ര­മ­ത്തി­നി­രയാ­യ തങ്ങ­ളെ അ­പ­കീര്‍­ത്തി­പ്പെ­ടു­ത്തി കേ­സില്‍­നി­ന്ന് പി­ന്തി­രി­പ്പി­ക്കു­ന്ന­തി­ന് ചി­ല­കേ­ന്ദ്ര­ങ്ങള്‍ ശ്ര­മി­ക്കു­ന്നു­ണ്ടെന്നും ഇ­ത് വി­ജ­യി­ക്കി­ല്ലെന്നും അ­വര്‍­പ­റഞ്ഞു. ഹോം സ്‌­റ്റേ സംഭ­വം വി­ചാ­ര­ണ­ചെ­യ്യാന്‍ പ്ര­ത്യേ­ക അ­തിവേഗ കോട­തി ഏര്‍­പ്പെ­ടു­ത്ത­ണ­മെന്നും ഇ­വര്‍ ആ­വ­ശ്യ­പ്പെട്ടു.


Keywords:  Home stay, Manglore, Police, Wants CBI Investigation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia