ഹോം സ്റ്റേ ആക്രമണം: സി.ബി.ഐ. അന്വേഷണം വേണമെന്ന് ഇരകള്‍
Aug 11, 2012, 16:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ഹോം സ്റ്റേയില്‍ സദാചാരഗുണ്ടകളുടെ ക്രൂരപീഡനമേറ്റ ഇരകള്‍ പ്രസ്ക്ലബ്ബിലെത്തി സംഭവത്തെകുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ദക്ഷിണ കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഗുരുദത്ത് കാമത്തും വിജയകുമാറുമാണ് ഹോം സ്റ്റേയില്‍ നടന്ന നടുക്കുന്ന ക്രൂരതകളുടെ വിവരണവുമായി ശനിയാഴ്ച പ്രസ്ക്ലബ്ബിലെത്തിയത്.
ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ മയക്കുമരുന്ന് കഴിച്ചവരാണെന്ന കര്‍ണാടക വനിതാകമ്മീഷന് അധ്യക്ഷ സി. മഞ്ജുളയുടെ കണ്ടെത്തലിനെ ഇരുവരും ചോദ്യംചെയ്തു. സംഭവത്തിനുശേഷം സ്ഥലം അരിച്ചുപെറുക്കിയ പോലീസിനെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഗുരുദത്തും വിജയകുമാറും പറഞ്ഞു.
കമ്മീഷന് അധ്യക്ഷ മഞ്ജുള മംഗലാപുരത്ത് എത്തിയിട്ടും തങ്ങളില്‍ നിന്നും തെളിവെടുത്തില്ല. അക്രമികള്‍ ഹോം സ്റ്റേയില്‍ എത്തിയത് പോലീസിന്റെ അകമ്പടിയോടെയാണ്. ഗുണ്ടകള്‍ ഹോം സ്റ്റേയുടെ പ്രധാന കവാടം കടന്നയുടന്‍ പോലീസ് ജീപ്പ സ്ഥലംവിട്ടു. തുടര്‍ന്ന് കുറച്ചുകഴിഞ്ഞാണ് വന്‍ പോലീസ് സന്നാഹം എത്തിയത്. ഇരുവരും പറഞ്ഞു.
പോലീസ് അന്വേഷണത്തെ ഒരുതരത്തിലും ഞങ്ങള്‍ തടസ്സപ്പെടുത്തുന്നില്ല. കേസ് വിചാരണക്കെത്തുമ്പോള്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണം. കേസന്വേഷണത്തില്‍ മംഗലാപുരം പോലീസ് കള്ളക്കളിനടത്തുംമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് സി.ബി.ഐ. അന്വേഷണം ആശ്യപ്പെടുന്നത്.
അക്രമത്തിനിരയായ തങ്ങളെ അപകീര്‍ത്തിപ്പെടുത്തി കേസില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് ചിലകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് വിജയിക്കില്ലെന്നും അവര്പറഞ്ഞു. ഹോം സ്റ്റേ സംഭവം വിചാരണചെയ്യാന്‍ പ്രത്യേക അതിവേഗ കോടതി ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Keywords: Home stay, Manglore, Police, Wants CBI Investigation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.