ഹോംസ്‌റ്റേ ആക്രമണം: സദാചാര ഗുണ്ടകളെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഹോംസ്‌റ്റേ ആക്രമണം: സദാചാര ഗുണ്ടകളെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി

മംഗലാപുരം: ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി. കര്‍ണാടക ആഭ്യന്തര മന്ത്രി ആര്‍. അശോകയാണ് ഈ വിവരം അറിയിച്ചത്.

കേസില്‍ ഇതിനകം 15 പേരെ അറസ്റ്റുചെയ്തു. ഇവരില്‍ 12 പേരെ കോടതി ആഗസ്റ്റ് 13 വരെ റിമാന്റ് ചെയ്തതായും മന്ത്രി അശോക നിയമസഭയെ അറിയിച്ചു. ആക്രമണം നടന്ന മോണിംഗ് മിസ്റ്റ് ഹോംസ്‌റ്റേ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ഹോംസ്‌റ്റേ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമംകൊണ്ടുവരുമെന്നും മന്ത്രിപറഞ്ഞു.

ചൊവ്വാഴ്ചയും കര്‍ണാടക നിയമസഭയില്‍ ഹോംസ്‌റ്റേ അക്രമണസംഭവത്തിനെതിരെ ശക്തമായ രോഷപ്രകടനം നടന്നു. സഭയിലെ വനിതാ അംഗങ്ങള്‍ കക്ഷിഭേദമന്യേയാണ് സംഭവത്തെ അപലപിച്ചത്. ജനതാദള്‍ അംഗം നാണയ്യപറഞ്ഞത് ബെള്ളാരി ജില്ലയെ ഖനിമാഫിയ സാമ്രാജ്യമാക്കിയതുപോലെ മംഗലാപുരത്തെ സദാചാര ഗുണ്ടകള്‍ മറ്റൊരുസാമ്രാജ്യമാക്കി എന്നാണ്. അക്രമികളായ ഹിന്ദു ജാഗരണ വേദിയുടെ റിമോട്ട് കണ്‍ട്രോള്‍ എവിടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി. അധികാരത്തിലെത്തിയപ്പോഴാണ് കര്‍ണാടകയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Keywords:  Homestay, Goonda Act, Mangalore, Attack, Police, Arrest, Home Minister R Ashoka
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia