രാജ്യത്തുടനീളം പല രീതിയിലാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നത്; ജമ്മുവിലെ ഗജന്‍സൂ മേഖലയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ആഘോഷിക്കുന്നത് ഇങ്ങനെ, വീഡിയോ
Mar 18, 2022, 11:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഒരു ദിവസം കൂടി. എല്ലാ വരും ഐശ്വര്യപൂര്‍ണമായ ആഘോഷം കൊണ്ടാടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നമ്മുടെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫ് ജവാന്മാരും ആഘോഷത്തില്‍ ഒട്ടും പിന്നിലല്ല.
ജമ്മുവിലെ ഗജന്‍സൂ മേഖലയില്‍ വര്‍ണങ്ങള്‍ വാരിവിതറിയും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹോളി ആഘോഷിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പങ്കുവച്ചു. സൈനികര്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നതും നിറങ്ങള്‍ വായുവില്‍ വാരിയെറിയുന്നതും പാട്ടുകള്‍ ആലപിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയാണ് ഹോളി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടുകയും സന്തോഷമായി ഉത്സവം കൊണ്ടാടുകയും ചെയ്യുന്നു. ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവത്തിന് നല്ല മധുരപലഹാരങ്ങളും വിളമ്പും. അമൃത്സറിലും രാജ്യത്തുടനീളമുള്ള മറ്റനേകം പ്രദേശങ്ങളിലും ചടങ്ങിന്റെ ഭാഗമായുള്ള ഹോളിക ദഹന്‍ നടത്തി. തിന്മയുടെ മേല്‍ നന്മ വിജയിക്കുന്നിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്.
ഉത്തരാഖണ്ഡില്‍ ഹോളി ആഘോഷങ്ങളെ കുമയൂണി ഹോളി എന്നാണ് വിളിക്കുന്നത്. സംസ്ഥാനത്തെ കുമയൂണ്‍ മേഖലയിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. കാഹില ഹോളി, ഖാദി ഹോളി, ബൈതകി ഹോളി എന്നിവയാണ് ഉത്സവത്തിന്റെ പൊതുവായ പേരുകള്‍. പഞ്ചാബിലെ ശ്രീ ആനന്ദ്പൂര്‍ സാഹിബില്‍ നടക്കുന്ന , മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രശസ്തമായ മേളയായ ഹോള മൊഹല്ല ലോകമെമ്പാടുമുള്ള സിഖുകാര്‍ക്ക് ഒരു വലിയ ആഘോഷമാണ്.
ഉത്തര്‍പ്രദേശിലെ ലത്മര്‍ ഹോളി രാജ്യത്തുടനീളം നടക്കുന്ന ഏറ്റവും പ്രശസ്തമായ ഹോളി ആഘോഷങ്ങളില്‍ ഒന്നാണ്. രാധയുടെയും കൃഷ്ണന്റെയും ജന്മസ്ഥലങ്ങളായ ബര്‍സാന, മഥുര, വൃന്ദാവന്‍ പ്രദേശങ്ങളില്‍ വസന്ത പഞ്ചമി മുതല്‍ ഹോളി ആരംഭിച്ച് ഒരു മാസത്തിലധികം നീണ്ടുനില്‍ക്കും.
മഹാരാഷ്ട്രയില്‍ 'രംഗ് പഞ്ചമി' അല്ലെങ്കില്‍ 'ഷിഗ്മ' ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ പ്രതീകമായ ഹോളിക ദഹനോടുകൂടി പൂര്‍ണിമയിലെ സൂര്യാസ്തമയത്തിനു ശേഷമാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. അടുത്ത ദിവസം ആളുകള്‍ ഗുലാല്‍ പുരട്ടുകയും പരസ്പരം വെള്ളം തളിക്കുകയും ചെയ്യുന്നു. ശര്‍കര, തേങ്ങ, ഏലക്ക, വെണ്ണ അല്ലെങ്കില്‍ നെയ്യ് എന്നിവ നിറച്ച്, ചന്നാ ദാല്‍ കൊണ്ട് ഉണ്ടാക്കുന്ന മധുരമുള്ള വെണ്ണപ്പം 'പുരന്‍ പൊലി' ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാക്കുകയും പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യും.
Keywords: News, National, India, New Delhi, Soldiers, Army, BSF Jawans, Holi, Festival, Celebration, Holi 2022: BSF personnel celebrate with colours, sing songs, dance in Gajansoo area of Jammu; watch videoJammu and Kashmir | BSF personnel celebrate Holi with colours along with singing songs and dancing in Gajansoo area of Jammu pic.twitter.com/2lVyqiANUp
— ANI (@ANI) March 17, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.