Gujarat cop | വടി കൊണ്ട് പിന്‍ഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്റെ പരിധിയില്‍ വരില്ലെന്ന് പൊലീസ് ഹൈകോടതിയില്‍; ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും വാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ് മദാബാദ്: (KVARTHA) വടി കൊണ്ട് പിന്‍ഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദവുമായി ഗുജറാത് പൊലീസ് ഹൈകോടതിയില്‍. ഗുജറാതിലെ ഖേഡ ജില്ലയില്‍ മുസ്ലിം യുവാക്കളുടെ പിന്‍ഭാഗത്ത് ചൂരല്‍ കൊണ്ടടിച്ച സംഭവത്തില്‍ കോടതി അലക്ഷ്യം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരമൊരു വാദമുന്നയിച്ചത്.
Aster mims 04/11/2022

Gujarat cop | വടി കൊണ്ട് പിന്‍ഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്റെ പരിധിയില്‍ വരില്ലെന്ന് പൊലീസ് ഹൈകോടതിയില്‍; ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും വാദം

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അനുവദിക്കണമെന്നും ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും ഇവര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. ഡികെ ബസു v/s സ്റ്റേറ്റ് ഓഫ് ബംഗാള്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരായ എവി പര്‍മാര്‍, ലക്ഷ്മണ്‍ നിങ് കനക് സിങ് ധാബി, രഞ്ജുഭായ് ധാബി എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഖേഡയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജാഹിര്‍മിയ മാലിക്, മക്‌സുദബാനു മാലിക്, സഹധമിയ മാലിക്, സകില്‍മിയ മാലിക്, ശാഹിദരാജ മാലിക് എന്നിവരെ പൊലീസ് പരസ്യമായി വടി കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിലും തടങ്കലിലും പൊലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന ഡികെ ബസു കേസിലെ സുപ്രീം കോടതി വിധിയെ പൊലീസ് ഉദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പരാതി.

ഇതിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിന്‍ഭാഗത്ത് മൂന്നോ നാലോ തവണ വടികൊണ്ട് അടിക്കുന്നത് കസ്റ്റഡി മര്‍ദനമാകില്ലെന്ന് ഇവര്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഗര്‍ബ ആഘോഷങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു യുവാക്കളെ 2022ല്‍ പൊലീസ് മര്‍ദിച്ചത്.

Keywords: Hitting people on their buttocks with stick not assault: Gujarat cop, Ahmedabad, News, Muslim Community, Complaint, Gujarat Cop, High Court, Supreme Court, Assault, Compensation, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia