ഡെല്‍ഹി: (www.kvartha.com 10/02/2015)16 വര്‍ഷത്തിനുശേഷമാണ് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടി 50 സീറ്റുകള്‍ നേടുന്നത്. ഡെല്‍ഹി മെട്രോപോളിറ്റന്‍ കൗണ്‍സില്‍ ഡെല്‍ഹി നിയമസഭയായ ശേഷം 1993ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒരു പാര്‍ട്ടി നേടുന്നത്.
അന്ന് ബിജെപി 49 സീറ്റുകളാണ് നേടിയത്. എന്നാല്‍ വര്‍ഷങ്ങളുടെ ഭരണ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് വെറും പതിനാല് സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ പരാജയമായിരുന്നു അന്ന് സംഭവിച്ചത്.
മദന്‍ലാല്‍ ഖുറാനയും സാഹിബ് സിംഗ് വര്‍മയും സുഷമ സ്വരാജും മാറി മാറിയാണ് അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ 1998ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. 52 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഡെല്‍ഹി പിന്നീട് ഭരിച്ചത്. നേരത്തെ 49 സീറ്റുകള്‍ നേടിയ ബിജെപിക്ക് അന്ന് വെറും 15 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
2003 ലെ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഷീല ദീക്ഷിത് തന്നെയായിരുന്നു മുഖ്യമന്ത്രിയായി തുടര്‍ന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 20 സീറ്റ് ലഭിച്ചു. എന്നാല്‍ 2008 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിട്ടു തുടങ്ങി. 43 സീറ്റുകളിലായി കോണ്‍ഗ്രസ് ചുരുങ്ങി. അതേസമയം ബിജെപി നില മെച്ചപ്പെടുത്തി 23 സീറ്റ് നേടുകയും ചെയ്തു. മൂന്നാമതും ഷീല ദീക്ഷിത് തന്നെ ഡെല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു.
എന്നാല്‍ ഡെല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തെ ഷീല ദീക്ഷിതിന്റെ ഭരണം അവസാനിപ്പിച്ചാണ്
2013ല്‍ തൂക്കുസഭ നിലവില്‍ വന്നത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന നിയമസഭ പിരിച്ചുവിട്ട ശേഷം നടന്ന ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആം ആദ്മി തരംഗം ഡെല്‍ഹിയില്‍ ഉടലെടുത്തത്.

Keywords: New Delhi, Congress, BJP, Chief Minister, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.