മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമോ? യാഥാര്‍ഥ്യമെന്ത്
Aug 24, 2021, 20:26 IST
(www.kvartha.com 24.08.2021) മലബാര്‍ കലാപം വീണ്ടും വാര്‍ത്തകളെ നിറയ്ക്കുകയാണ്. 1921 ല്‍ ആരംഭിച്ച ഈ സായുധ കലാപം 2021 ല്‍ 100 വര്‍ഷം പിന്നിടുമ്പോള്‍ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. അല്ലെന്നാണ് കേന്ദ്ര സര്‍കാരിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ വാദിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാര്‍ ഉള്‍പെടെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്‍ഡ്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മൂന്നംഗ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കി.
എന്താണ് മലബാര്‍ കലാപം?
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടം നടക്കുന്ന കാലത്ത് 1921 ആഗസ്റ്റ് മാസം മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂകുകള്‍ കേന്ദ്രീകരിച്ച് ബ്രിടീഷുകാര്‍ക്കെതിരായി മലബാര്‍ മേഖലയിലെ മാപ്പിളമാര്‍ ആരംഭിച്ച കലാപമാണിത്. ഏറനാട്, വള്ളുവനാട് താലൂകുകള്‍ ഐപിസി 144 നിയമത്തിന്റെ കീഴിലാവുകയും നിസാര കാര്യങ്ങള്‍ക്കുപോലും മാപിളമാരെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയും അവരുടെ പേരില്‍ കേസുകള്‍ ചാര്‍ജ് ചെയ്യുകയും തുടര്‍ന്ന് വിവിധ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്ത അവസരത്തിലാണ് മലബാര്‍ കലാപം നടക്കുന്നത്.
1921 ഓഗസ്റ്റ് 20 ന് പാട്ടാളത്തിന്റെ പള്ളി റെയ്ഡ് ചെയ്ത് ഏതാനും നേതാക്കളെയും പ്രവര്‍ത്തകരെയും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങളും സംഘര്‍ഷങ്ങളും വളരെ വേഗത്തില്‍ ബ്രിടീഷ് ഭരണത്തിനെതിരായ തുറന്ന സായുധ പോരാട്ടമായി മാറി. നാട്ടില്‍ നടമാടിയിരുന്ന കൊടിയ ജന്മിത്ത ചൂഷണത്തിനെതിരെ കുടിയാന്മാര്‍ ആരംഭിച്ച പോരാട്ടവും ഇതോടൊപ്പം ചേര്‍ന്നു.
മലബാര്‍ കലാപത്തിന്റെ ഭാഗമായി അനവധി സംഭവങ്ങള്‍ അരങ്ങേറി. അതില്‍ ദാരുണമായ ഒന്നായിരുന്നു വാഗന്‍ ട്രാജഡി. മാപ്പിള കലാപത്തെത്തുടര്‍ന്ന് 1921 നവംബറില്‍ ബ്രിടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയ സമരപോരാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി എന്നറിയപ്പെടുന്നത്. നൂറോളം തടവുകാരെ എം എസ് ആന്‍ഡ് എം റെയില്‍വേയുടെ 1711-ആം നമ്പര്‍ വാഗണില്‍ വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ മണിക്കൂറുകള്‍ നാണ്ട യാത്രയായിരുന്നു അത്.
തിരൂര്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങിയിരുന്നു. ആ നിലവിളികളൊന്നും വെള്ളപ്പട്ടാളം ചെവി കൊണ്ടില്ല. പുലര്‍ചെ തമിഴ്നാട്ടിലെ പോത്തന്നൂരിലെത്തി, വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്. രക്തസാക്ഷികളില്‍ 61 മുസ്ലിംകളും മൂന്ന് ഹിന്ദുക്കളുമടങ്ങുന്നു. സമാന രീതിയില്‍ അടച്ചിട്ട ചരക്കുവണ്ടികളില്‍ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിടറി ക്യാമ്പുകളിലെത്തിച്ചതായി വാഗണ്‍ ട്രാജഡി വിചാരണവേളയില്‍ തെളിഞ്ഞിട്ടുണ്ട്.
മലബാര്‍ കലാപത്തില്‍ ആകമാനം പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ചരിത്ര രേഖകളില്‍ കാണാം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ദേശീയ പ്രക്ഷോഭങ്ങളിലൊന്നായും മലബാര്‍ കലാപത്തെ കണക്കാക്കപ്പെടുന്നു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി, കുമാരന്‍പുത്തൂര്‍ സീതികോയതങ്ങള്‍, ആലിമുസ്ലിയാര്‍ തുടങ്ങിയവരെല്ലാമായിരുന്നു സമര നേതാക്കള്‍. ആലിമുസ്ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും വീടുകള്‍ തമ്മില്‍ 20 വാര മാത്രമേ അകലം ഉണ്ടായിരുന്നുള്ളൂ.
കലാപത്തിന്റെ അവസാന നാളുകളില്‍ ആത്മീയ നേതൃത്വമായിരുന്ന ആലി മുസ്ലിയാരുടെ തിരൂരങ്ങാടിയിലെ മമ്പറം പള്ളിക്കുനേരെ പട്ടാളം ആക്രമണം നടത്തി. ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടിവെപ്പ് നടത്തി, നിരവധിപേര്‍ മരിച്ചു. ഗത്യന്തരമില്ലാതെ 37 അനുയായികള്‍ സമേതം ആലി മുസ്ലിയാര്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങി. 1922 ഫെബ്രുവരി 17 ന് കോയമ്പത്തൂര്‍ ജയിലില്‍ വച്ച് അദ്ദേഹത്തെ തൂക്കിക്കൊന്നു.
മലബാര്‍ കലാപത്തിലെ മറ്റൊരു സുപ്രധാന സംഭവമായ പൂക്കോട്ടുര്‍ യുദ്ധത്തില്‍ ബ്രിടീഷുകാര്‍ക്കെതിരെ 3000 യോദ്ധാക്കളെ അണിനിരത്തുന്നതിന് നേതൃത്വം നല്‍കിയത് കുഞ്ഞഹ് മദ് ഹാജിയായിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവില്‍ പട്ടാളം കലാപകാരികളെ കീഴടക്കി. പട്ടാള ഓഫീസറും സൂപ്രണ്ടുമുള്‍പെടെ നാല് ബ്രിടീഷ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാരില്‍ എത്രപേര്‍ മരിച്ചുവെന്നു വ്യക്തമല്ല. ലഹളക്കാരുടെ ഭാഗത്തു നിന്ന് 250ലേറെ പേര്‍ മരിച്ചു. സര്‍കാരിന് മുന്നില്‍ കീഴടങ്ങാതെ ഒളിവില്‍ പോയ കുഞ്ഞഹ് മദ് ഹാജിയെ പട്ടാളം ഒളിവ് കേന്ദ്രത്തില്‍ നിന്ന് പിടികൂടി 1922 ജനുവരി 20 ന് പകല്‍ സമയത്ത് ഒന്നാം വൈലിനടുത്തുള്ള കോട്ടകുന്നിന്റെ ചെരുവില്‍ വച്ച് വെടിവെച്ച് കൊല്ലുകയാണ് ചെയ്തത്.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ തിളങ്ങുന്ന ഒരു അധ്യായം തന്നെയായിരുന്നു മലബാര്‍ കലാപം. 1971 ല്‍ അന്നത്തെ കേരള സര്‍കാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരുന്നു. ആ വര്‍ഷം തന്നെ മലബാര്‍ സമരത്തെ കേന്ദ്ര സര്‍കാര്‍ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചു. ഈ പോരാട്ടവും പോരാളികളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള നീതികേട് തന്നെയാണ്.

Keywords: Protest, Government, News, Central Government,m, Kerala, Malabar, India, Story, History, National, History of Malabar rebellion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.