SWISS-TOWER 24/07/2023

സാര്‍ ചക്രവര്‍ത്തിയെ മുട്ടുകുത്തിച്ച് വനിതകള്‍ ആഘോഷം തുടങ്ങി; പിന്നീടിങ്ങോട്ട് സംഭവിച്ചതെല്ലാം ചരിത്രനേട്ടങ്ങള്‍, ലോകവനിതാദിനത്തെ കുറിച്ച് എല്ലാം അറിയാം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 04.03.2022) ലോകമെങ്ങും ഒരേദിവസം വനിതാദിനം ആഘോഷിക്കാന്‍ തുടങ്ങിയത് 1917ലാണ്. റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ 'ബ്രഡ് ആന്‍ഡ് പീസ്' എന്ന മുദ്രാവാക്യവുമായി നടത്തിയ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോടവകാശം നല്‍കുന്നതോടെയാണിതെന്നാണ് ചരിത്രം. 

കേവലം നാലുദിവസം മാത്രമേ സമരം നടത്തിയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. ഗ്രിഗോറിയന്‍ കലന്‍ഡര്‍ അനുസരിച്ച് മാര്‍ച് എട്ടിന് ആയിരുന്നു സ്ത്രീ ശക്തി കരുത്തുകാട്ടിയ സമരം തുടങ്ങിയത്. അതിന്റെ ഓര്‍മയ്ക്കായാണ് എല്ലാകൊല്ലവും മാര്‍ച് എട്ടിന് ലോകവനിതാദിനം ആഘോഷിക്കുന്നത്.

ദേശീയ അവധി നല്‍കിയാണ് ചില രാജ്യങ്ങള്‍ വനിതാ ദിനം ആഘോഷിക്കുന്നത്. റഷ്യയടക്കമുള്ള പല രാജ്യങ്ങളിലും ഈ ദിവസങ്ങളില്‍ പൂക്കളുടെ വില്പന പതിവിലും കൂടാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ റഷ്യ എങ്ങനെ ആഘോഷിക്കുമെന്ന് വനിതാ ലോകം ഉറ്റുനോക്കുകയാണ്. ചൈനയില്‍ ഹാഫ് ഡേ അവധിയാണ്. ഇറ്റലിയില്‍ 'ലാ ഫെസ്റ്റാ ഡെലാ ഡോണാ' എന്നാണ് വനിതാ ദിനം അറിയപ്പെടുന്നത്.

മൈമോസാ പൂക്കള്‍ കൈമാറുന്നതാണ് അവിടുത്തെ ആഘോഷത്തിന്റെ പ്രത്യേകത. രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് റോമിലാണ് ഈ ആചാരം തുടങ്ങിയതെന്ന് പറയപ്പെടുന്നു. അമേരികയില്‍ മാര്‍ച് 'സ്ത്രീ ചരിത്ര മാസ'മായാണ് കൊണ്ടാടുന്നത്. പ്രസിഡന്റ് നേരിട്ട് നടത്തുന്ന പ്രഖ്യാപനത്തിലൂടെ സ്ത്രീകളുടെ നേട്ടങ്ങള്‍ അവിടെ ആദരിക്കപ്പെടുന്നു.

ഒന്നും രണ്ടും വര്‍ഷം മുമ്പല്ല.. നൂറു വര്‍ഷത്തില്‍ അധികമായി വനിതാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട്. അമേരികന്‍ സോഷ്യലിസ്റ്റ് പാര്‍ടിയാണ് 'ലോക വനിതാ ദിനം' എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അതിലേക്ക് അവരെത്തിയതിങ്ങനെയാണ്:

1908 -ല്‍ പതിനയ്യായിരത്തിലധികം വരുന്ന വനിതാ തൊഴിലാളികള്‍ ന്യൂയോര്‍ക് നഗരത്തില്‍ ഒരു പ്രതിഷേധ മാര്‍ച് സംഘടിപ്പിച്ചു. ജോലി സമയം കുറയ്ക്കുക, ശമ്പളം ന്യായമായി വര്‍ധിപ്പിക്കുക, വോടവകാശം നല്‍കുക എന്നിവയായിരുന്നു അവരുടെ ആവശ്യം. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പാര്‍ടി വനിതാദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

ക്ലാരാ സെറ്റ് കിന്‍ എന്ന ജര്‍മന്‍ മാര്‍ക്സിസ്റ്റ് തത്വചിന്തകയാണ് ഈ ദിവസത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 1910 -ല്‍ ഡെന്മാര്‍കിലെ കോപന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസില്‍ വെച്ചായിരുന്നു അത്. അന്ന് ആ തീരുമാനം ഐക്യകണ്ഠേന അംഗീകരിച്ചു. 1911 -ല്‍ ആസ്ട്രിയയിലും ഡെന്മാര്‍കിലും ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും ആണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിച്ചത്. അതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 2011ല്‍ നടന്നിരുന്നു.

ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനം അംഗീകരിക്കുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്, 1975ല്‍. 1996 ല്‍ എല്ലാ കൊല്ലവും ഓരോ തീമും നിര്‍ദേശിക്കപ്പെട്ടു.
Aster mims 04/11/2022

സാര്‍ ചക്രവര്‍ത്തിയെ മുട്ടുകുത്തിച്ച് വനിതകള്‍ ആഘോഷം തുടങ്ങി; പിന്നീടിങ്ങോട്ട് സംഭവിച്ചതെല്ലാം ചരിത്രനേട്ടങ്ങള്‍, ലോകവനിതാദിനത്തെ കുറിച്ച് എല്ലാം അറിയാം


Keywords:  History of International Women's Day, New Delhi, News, Women's-Day, Strikers, Women, Holidays, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia