Women's Day | 'അപ്പവും സമാധാനവും', ഇടിമുഴക്കം സൃഷ്ടിച്ച ആ സമരങ്ങൾ! അന്താരാഷ്ട്ര വനിതാ ദിനത്തിന് വിത്തുപാകിയ സംഭവങ്ങളിലേക്ക്; എന്തുകൊണ്ട് മാർച്ച് 8 തിരഞ്ഞെടുത്തു? കാരണമുണ്ട്!
Feb 28, 2024, 15:32 IST
ന്യൂഡെൽഹി: (KVARTHA) സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിന് പുരുഷന്മാരെപ്പോലെ സ്ത്രീകളും സംഭാവന ചെയ്യുന്നു. കാലക്രമേണ, കുടുംബത്തിൻ്റെ നാല് ചുവരുകൾ മറികടന്ന് രാഷ്ട്ര നിർമാണത്തിൽ സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തമുണ്ടായി. കായിക മേഖല മുതൽ വിനോദം വരെയും രാഷ്ട്രീയം മുതൽ സൈനിക, പ്രതിരോധ മന്ത്രാലയങ്ങൾ വരെയും ഇന്ന് സ്ത്രീകൾ വലിയ പങ്കുവഹിക്കുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.
എങ്ങനെയാണ് ആരംഭിച്ചത്?
അന്താരാഷ്ട്ര വനിതാ ദിനത്തിന് തുടക്കമിട്ടത് ഒരു തൊഴിലാളി പ്രസ്ഥാനമായിരുന്നു, 1908-ൽ ന്യൂയോർക്ക് നഗരത്തിൽ 15,000 സ്ത്രീകൾ കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെയാണ് വിത്തുകൾ പാകിയത്. ഒരു വർഷത്തിനുശേഷം, അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി ആദ്യമായി ദേശീയ വനിതാ ദിനം ആചരിക്കാൻ തുടങ്ങി. എന്നാൽ ഈ ദിവസം അന്തർദേശീയമാക്കണമെന്ന എന്ന ആശയം ക്ലാര സെറ്റ്കിൻ എന്ന സ്ത്രീയുടെ മനസിൽ ഉദിച്ചു. 1910-ൽ കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്‌ട്ര തൊഴിലാളി സ്ത്രീകളുടെ സമ്മേളനത്തിലാണ് അവർ ഈ ആശയം അവതരിപ്പിച്ചത്.
17 രാജ്യങ്ങളിൽ നിന്നുള്ള 100 വനിതാ പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ എല്ലാവരും ക്ലാരയുടെ നിർദേശത്തെ സ്വാഗതം ചെയ്തു. ഇതിനുശേഷം, 1911 ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. എന്നിരുന്നാലും, 1975 ൽ ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കാൻ തുടങ്ങിയതോടെയാണ് ഔദ്യോഗികമായത്.
എന്തുകൊണ്ട് മാർച്ച് എട്ട്?
അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം ക്ലാര നൽകിയപ്പോൾ, ഒരു പ്രത്യേക ദിവസത്തെക്കുറിച്ച് പരാമർശിച്ചില്ല. 1917 വരെ, ഏത് ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കേണ്ടതെന്ന് വ്യക്തതയില്ലായിരുന്നു. 1917 ൽ റഷ്യൻ സ്ത്രീകൾ 'അപ്പവും സമാധാനവും' ആവശ്യപ്പെട്ട് നാല് ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചു. സമത്വമെന്നാരാശയം തെരുവുകളില്‍ അവര്‍ മുഴക്കി. ഇതിനുപിന്നാലെ യൂറോപ്പിലെ സ്ത്രീകളും സമാധാന പ്രവർത്തകരെ പിന്തുണച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം റാലികൾ നടത്തി.
അന്നത്തെ റഷ്യൻ ഭരണാധികാരി നിക്കോളാസ് ചക്രവർത്തിക്ക് അധികാരം ഉപേക്ഷിക്കേണ്ടിവന്നു, ഇടക്കാല സർക്കാർ സ്ത്രീകൾക്ക് വോട്ടവകാശവും നൽകി. റഷ്യയിൽ ഉപയോഗിക്കുന്ന ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 23 ഞായറാഴ്ചയായിരുന്നു റഷ്യൻ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്. ഈ ദിവസം ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് മാർച്ച് എട്ട് ആയിരുന്നു, അതിനുശേഷം അന്താരാഷ്ട്ര വനിതാ ദിനം ഈ ദിവസം ആചരിക്കാൻ തുടങ്ങി.
Keywords: News, National, New Delhi, Women's Day, History, Russia, International-Women's-Day, Austria, Denmark, Germany, Switzerland, History of International Women's Day.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.