SWISS-TOWER 24/07/2023

History | കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസ്; ഒടുവില്‍ ഭരണം ബിജെപിക്ക്; കൗതുകമായി 1998ലെ സമനില! 70 വര്‍ഷത്തെ ഹിമാചല്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്ക്

 


ADVERTISEMENT

ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ സീറ്റുകളില്‍ 412 സ്ഥാനാര്‍ഥികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. സര്‍കാര്‍ രൂപീകരിക്കാന്‍ 35 സീറ്റുകളാണ് വേണ്ടത്. 2017ല്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 21 സീറ്റ് നേടി കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നു. ഒരു സീറ്റ് സിപിഎമിനും രണ്ട് സീറ്റ് മറ്റുള്ളവര്‍ക്കും ലഭിച്ചു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ ആറ് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറി. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് ഭരണമായിരുന്നു.
          
History | കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസ്; ഒടുവില്‍ ഭരണം ബിജെപിക്ക്; കൗതുകമായി 1998ലെ സമനില! 70 വര്‍ഷത്തെ ഹിമാചല്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്ക്

ആദ്യ തെരഞ്ഞെടുപ്പ്

സ്വാതന്ത്ര്യാനന്തരം, 1948 ഏപ്രില്‍ 15-ന് ഹിമാചല്‍ പ്രദേശ് നിലവില്‍ വന്നു. 1950 ജനുവരി 26 ന് രാജ്യം റിപബ്ലിക് ആയപ്പോള്‍ ഹിമാചല്‍ പ്രദേശിന് 'സി' കാറ്റഗറി സംസ്ഥാന പദവി ലഭിച്ചു. 1952ലാണ് സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. അപ്പോള്‍ 36 നിയമസഭാ സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന് പുറമെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ എന്നിവയുടെ കള്‍ മത്സരരംഗത്തുണ്ടായിരുന്നു.

മത്സരിച്ച 35 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടി. കിസാന്‍ മസ്ദൂര്‍ പാര്‍ടിയുടെ 22 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു, അതില്‍ മൂന്ന് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി ഫെഡറേഷനില്‍ നിന്ന് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. കോണ്‍ഗ്രസിന്റെ യശ്വന്ത് സിംഗ് പര്‍മര്‍ ഹിമാചല്‍ പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി. നാല് വര്‍ഷം 237 ദിവസം അദ്ദേഹം പദവിയിലിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭ പിരിച്ചുവിട്ട് ഹിമാചല്‍ പ്രദേശിനെ കേന്ദ്രഭരണ പ്രദേശമാക്കി. 1963 വരെ ഈ നില തുടര്‍ന്നു. പിന്നീട് വീണ്ടും നിയമസഭയോടുകൂടിയ കേന്ദ്ര ഭരണ പ്രദേശമായി. തുടര്‍ന്ന് ആദ്യ കേന്ദ്രഭരണ പ്രദേശത്തും യശ്വന്ത് സിംഗ് പാര്‍മര്‍ മുഖ്യമന്ത്രിയായി. 1963 ജൂലൈ ഒന്ന് മുതല്‍ 1967 മാര്‍ച് നാല് വരെ അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു.

60 അസംബ്ലി മണ്ഡലങ്ങള്‍ അടങ്ങുന്ന നിയമസഭയിലേക്കാണ് 1967ല്‍ തെരഞ്ഞെടുപ്പ് നടന്നത്. 31 സീറ്റുകളാണ് സര്‍കാര്‍ രൂപീകരിക്കാന്‍ വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകള്‍ നേടി. ഭാരതീയ ജനസംഘം ആദ്യമായി ഹിമാചലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഏഴെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. രണ്ട് സീറ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അകൗണ്ടില്‍ എത്തി. യശ്വന്ത് സിംഗ് പര്‍മര്‍ മൂന്നാം തവണയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 1977 വരെ പാര്‍മര്‍ ഈ സ്ഥാനത്തു തുടര്‍ന്നു.

1971ല്‍ ഹിമാചല്‍ പ്രദേശിന് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചു. ഇതിന് പിന്നാലെ 1972ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം നേടി. 68 സീറ്റുകളില്‍ 53 കോണ്‍ഗ്രസ് നേടി. അഞ്ച് ഭാരതീയ ജനസംഘം സ്ഥാനാര്‍ഥികള്‍, രണ്ട് ലോക്രാജ് പാര്‍ടി ഹിമാചല്‍ പ്രദേശ് സ്ഥാനാര്‍ഥികള്‍, ഒരു സിപിഎം സ്ഥാനാര്‍ഥി, ഏഴ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നിവരും വിജയിച്ചു.

സീറ്റ് നില

വര്‍ഷം - കോണ്‍ഗ്രസ് - ബിജെപി
1952 - 24 - 0
1967 - 34 - ഭാരതീയ ജനസംഘം (07)
1972 - 53 - ഭാരതീയ ജനസംഘം (05)
1977 - 09 - ജനതാ പാര്‍ടി (53)
1982 - 31 - 29 (ബിജെപി ആദ്യമായി മത്സരിച്ചു)
1985 - 58 - 07
1990 - 09 - 46
1993 - 52 - 08
1998 - 31 - 31
2003 - 43 - 16
2007 - 23 - 41
2012 - 36 - 26
2017 - 21 - 44

സമനില

1998ലെ ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് വളരെ രസകരമായിരുന്നു. 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സമനിലയായി. ഇരു പാര്‍ടികളും 31-31 സീറ്റുകള്‍ നേടി. ഇരുവര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്. എന്നാല്‍, പിന്നീട് സര്‍കാര്‍ രൂപീകരിക്കുന്നതില്‍ ബിജെപി വിജയിച്ചു. ഹിമാചല്‍ വികാസ് കോണ്‍ഗ്രസുമായി ബിജെപി സഖ്യത്തിലേര്‍പ്പെട്ടു. ഹിമാചല്‍ വികാസ് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ ബലത്തില്‍ പ്രേംകുമാര്‍ ധുമല്‍ മുഖ്യമന്ത്രിയായി. ഹിമാചല്‍ പ്രദേശില്‍ 1982ലാണ് ബിജെപി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നേരത്തെ 1967ലും 1972ലും ഭാരതീയ ജനസംഘവും 1977ല്‍ ജനതാ പാര്‍ടിയും കോണ്‍ഗ്രസുമായി പോരാടി.

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശില്‍ ഭൂരിഭാഗവും ഭരിച്ചത് കോണ്‍ഗ്രസാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയിരുന്നതിന്റെ റെകോര്‍ഡ് വീര്‍ഭദ്ര സിങിന്റെ പേരിലാണ്. 21 വര്‍ഷത്തിലേറെയായി വീര്‍ഭദ്ര സിംഗ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനുമുമ്പ് 18 വര്‍ഷത്തിലേറെയായി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ യശ്വന്ത് സിംഗ് പര്‍മര്‍ മുഖ്യമന്ത്രിയായിരുന്നു. വീര്‍ഭദ്ര സിങ്ങിനെപ്പോലെ യശ്വന്ത് സിംഗ് അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ഇവരെക്കൂടാതെ താക്കൂര്‍ റാം ലാല്‍ മൂന്ന് തവണയും ശാന്ത കുമാറും പ്രേം കുമാര്‍ ധുമാലും രണ്ട് തവണ വീതവും സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തു. ഇതിന് പുറമെ സംസ്ഥാനത്ത് രണ്ട് തവണ രാഷ്ട്രപതി ഭരണവും ഏര്‍പെടുത്തിയിരുന്നു.

Keywords:  Himachal-Elections, Himachal Pradesh, Top-Headlines, Latest-News, National, Assembly Election, Election, Political-News, Politics, Congress, BJP, History Of Himachal Election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia