കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി

 ന്യൂഡെല്‍ഹി: (www.kvartha.com 13.12.2020) കേന്ദ്രസര്‍കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവുമെത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ വര്‍ഗീയ പരാമര്‍ശം. 


കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി


ഫേസ്ബുക് ലൈവിലൂടെയായിരുന്നു ഇവരുടെ കൊലവിളി. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. രാഗിണി തിവാരിയുടെ വിവാദ വീഡിയോ ഷെയര്‍ ചെയ്ത് എന്തുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി


വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇവര്‍ വീഡിയോയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചത്.

'ഹിന്ദുമതത്തിനെതിരായ ആക്രമണം മതിയായി. അത്തരം ആക്രമണങ്ങള്‍ ഞങ്ങള്‍ ഇനി സഹിക്കില്ല. ഹിന്ദുക്കളേ, പുറത്തുവരിക. മരിക്കുക അല്ലെങ്കില്‍ കൊല്ലുക. പിന്നീട് വിശ്രമിക്കാം. നിങ്ങളുടെ രക്തം ഇപ്പോള്‍ തിളച്ചില്ലെങ്കില്‍, അത് രക്തമല്ല, അത് വെള്ളമാണ്', എന്നായിരുന്നു രാഗിണി തിവാരി പറഞ്ഞത്.

ഡെല്‍ഹിയില്‍ കലാപം നടന്നതുപോലെ വീണ്ടുംകലാപം നടത്തുമെന്ന് വെല്ലുവിളിച്ച് രംഗത്തെത്തിയ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. 
പൗരത്വഭേദഗതിക്കെതിരെ ഡെല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.

Keywords:  News, National, India, New Delhi, Protest, Protesters, Farmers, Warning, Communal Violence, Hindutvua leader Ragini Tiwari has given a  warning to end farmers’ protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia