Giriraj Singh | 'ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ അഭിനന്ദിക്കുന്നു', ഹിന്ദുക്കൾ 'ഝട്ക' മാത്രം കഴിക്കണമെന്ന് കേന്ദ്രമന്ത്രി; ഒറ്റയടിക്ക് അറക്കുന്ന മൃഗങ്ങളുടെ മാംസമാണ് കഴിക്കേണ്ടതെന്നും ഗിരിരാജ് സിംഗ്

 


ബെഗുസാരായി: (KVARTHA) ഹിന്ദുക്കൾ ഹലാൽ മാംസം കഴിക്കുന്നത് ഉപേക്ഷിച്ച് 'ഝട്ക' മാംസം മാത്രം കഴിക്കണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് അഭ്യർഥിച്ചു. മൃഗങ്ങളെ വാളുകൊണ്ട് അല്ലെങ്കിൽ കോടാലി കൊണ്ട് ഒറ്റയടിക്ക് കൊല്ലുന്ന രീതിയാണ് ഝട്ക. ഹിന്ദുക്കൾ ഭക്ഷണം കഴിക്കുന്നതിൽ 'ധർമം' പാലിക്കാൻ ഊന്നൽ നൽകണമെന്നും, ഹലാൽ മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും ബീഹാറിൽ തന്റെ പാർലമെന്റ് മണ്ഡലമായ ബെഗുസാരായിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

Giriraj Singh | 'ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ അഭിനന്ദിക്കുന്നു', ഹിന്ദുക്കൾ 'ഝട്ക' മാത്രം കഴിക്കണമെന്ന് കേന്ദ്രമന്ത്രി; ഒറ്റയടിക്ക് അറക്കുന്ന മൃഗങ്ങളുടെ മാംസമാണ് കഴിക്കേണ്ടതെന്നും ഗിരിരാജ് സിംഗ്

ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഹിന്ദുക്കളും അവരുടെ സ്വന്തം മതപാരമ്പര്യങ്ങളോട് സമാനമായ പ്രതിബദ്ധത പ്രകടിപ്പിക്കണം. ഹൈന്ദവ കശാപ്പ് രീതി ഝട്കയാണ്. ഹിന്ദുക്കൾ 'അറവ്' (മൃഗബലി) നടത്തുമ്പോഴെല്ലാം അവർ അത് ഒറ്റയടിക്ക് ചെയ്യുന്നു. ഹിന്ദുക്കൾ എപ്പോഴും ഝട്കയിൽ ഉറച്ചുനിൽക്കണം. അതുപോലെ, ഹലാൽ മാംസം കഴിച്ച് അവർ സ്വയം സ്വയം മലീമസമാകുന്നില്ല', മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അറവുശാലകളും ഝട്ക മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹലാൽ എന്ന് ലേബൽ ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇദ്ദേഹം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു.

Keywords: News, Malayalam, National, Gujrath, Giriraj Singh, Halal, jhatka, Hindus should give up halal meat, eat only jhatka: Union minister Giriraj
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia