Gyanvapi Mosque | ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി, സുപ്രധാന വിധി പുറപ്പെടുവിച്ച് വാരാണസി കോടതി; 1986ലെ ബാബരി മസ്ജിദ് വിധിയോട് താരതമ്യപ്പെടുത്തി ഹിന്ദു പക്ഷത്തിൻ്റെ അഭിഭാഷകൻ
Jan 31, 2024, 16:31 IST
വാരാണസി: (KVARTHA) ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് വാരാണസി കോടതി അനുമതി നൽകി സുപ്രധാന വിധി പുറപ്പെടുവിച്ചു. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ഏഴ് ദിവസത്തിനകം പൂജ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ചെയ്താലുടൻ പൂജ ആരംഭിക്കുമെന്നും ഹിന്ദു പക്ഷത്തിൻ്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. പൂജ എങ്ങനെ നടത്തണമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് തീരുമാനിക്കും. ഞങ്ങളുടെ നിയമപരമായ ജോലിയാണ് ഞങ്ങൾ പൂർത്തിയാക്കിയത്. ഇനി പൂജ ആരംഭിക്കേണ്ടത് കാശി വിശ്വനാഥ ട്രസ്റ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'1986 ഫെബ്രുവരി ഒന്നിന് ജസ്റ്റിസ് കെ എം പാണ്ഡെ രാമക്ഷേത്രത്തിൻ്റെ പൂട്ട് തുറക്കാൻ ഉത്തരവിട്ടിരുന്നു. അതിനോട് താരതമ്യപ്പെടുത്തിയാണ് ഇന്നത്തെ ഉത്തരവ് ഞാൻ കാണുന്നത്. ഇതാണ് ഈ കേസിൻ്റെ വഴിത്തിരിവ്. ഒരു സർക്കാർ അധികാര ദുർവിനിയോഗം നടത്തി. ഹിന്ദു സമൂഹത്തിൻ്റെ ആരാധന നിർത്തലാക്കി. ഇന്ന് കോടതി അത് പേനകൊണ്ട് തിരുത്തി', വിഷ്ണു ശങ്കർ ജെയിൻ കൂട്ടിച്ചേർത്തു.
ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയിൽ നിന്ന് നിർണായക വിധിയുണ്ടായത്.
< !- START disable copy paste -->

Keywords: Gyanvapi Mosque, Varanasi, Court Verdict, Vishnu Shankar Jain, Kashi Vishwanath Trust, KM Pandey, Hindus Allowed To Worship In Sealed Basement Of Varanasi's Gyanvapi Mosque.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.