ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരത സംബന്ധിച്ച തന്റെ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചു. ജയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ ഉളവാക്കിയെന്നും ഒരു മതത്തേയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിന്‍ഡെ പ്രസ്താനയില്‍ വ്യക്തമാക്കി. ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ക്യാമ്പുകള്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണെന്നായിരുന്നു ഷിന്‍ഡെയുടെ വിവാദ പ്രസ്താവന.
വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുള്ള കത്ത് ബിജെപി നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രി കൈമാറി. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ഇക്കാര്യം പ്രസ്താവന നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയുകയോ രാജിവെക്കുകയോ ചെയ്തില്ലെങ്കില്‍ ഷിന്‍ഡെയെ പാര്‍ലമെന്റില്‍ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. ലോക്‌സഭയിലെ നേതാവും ആഭ്യന്തര മന്ത്രിയുമായ ഷിന്‍ഡെയെ ബഹിഷ്‌കരിച്ചാല്‍ സഭാ സമ്മേളനം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമെന്ന കോണ്‍ഗ്രസ് വിലയിരുത്തലിനെത്തുടര്‍ന്നാണ് ഖേദ പ്രകടനത്തിന് അദ്ദേഹം നിര്‍ബന്ധിതനായതെന്നാണ് സൂചന.
ഷിന്‍ഡെയുടെ വസതിയിലേക്ക് ബുധനാഴ്ച ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട സംഘം മാര്‍ച്ച് നടത്തിയിരുന്നു. ഷിന്‍ഡെയുടെ പ്രസ്താവന 'ശത്രു'രാജ്യമായ പാകിസ്താനാണ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതെന്നാണ് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
Summary: Home Minister Sushilkumar Shinde Wednesday issued a statement on the eve of Budget session of Parliament, expressing regret over his "Hindu terror" remark and saying his comments had been misunderstood.
Shinde, who is also Leader of the Lok Sabha and faced the prospect of boycott by BJP, underlined that he had no intention to link terrorism with religion or political organisations.

Related News:

Keywords: National, New Delhi, National news, BJP, President, Rajnath Singh, Senior leaders, Released, Brief detention, Wednesday, Protest, Union Home Minister, Sushil Kumar Shinde, Saffron terror, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.