Population | ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞു! മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ വർധനവ്

 


ന്യൂഡെൽഹി: (KVARTHA) 1950 നും 2015 നും ഇടയിൽ ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (EAC-PM) റിപ്പോർട്ട്. അതേസമയം 65 വർഷത്തിനിടെ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിൽ 43 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 1950 നും 2015 നും ഇടയിൽ 65 വർഷത്തിനുള്ളിലെ രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

Population | ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞു! മുസ്ലിം, ക്രിസ്ത്യൻ, സിഖ് വിഭാഗത്തിൽ വർധനവ്

1951-ൽ ഇന്ത്യയിൽ നടന്ന സെൻസസിൽ ഹിന്ദുക്കളുടെ എണ്ണം 84.10 ശതമാനമായിരുന്നു, എന്നാൽ 65 വർഷത്തിനുശേഷം ഈ കണക്ക് 77.52 ശതമാനമായി കുറഞ്ഞു. അതായത് 7.82 ശതമാനം ഇടിവ് രേഖപ്പെടുത്തി. മറുവശത്ത് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിൽ വർധനവുണ്ടായി. 1951ലെ സെൻസസ് പ്രകാരം 9.84 ശതമാനമായിരുന്ന മുസ്‌ലിംകളുടെ എണ്ണം 2015ൽ 14.09 ശതമാനമായി ഉയർന്നു. ഇക്കാലയളവിൽ മുസ്ലീം ജനസംഖ്യയിൽ 43.15 ശതമാനം വർധനവ്‌ രേഖപ്പെടുത്തി.

1950-ൽ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ 2.24 ശതമാനമായിരുന്നെങ്കിൽ, 2015-ൽ 2.36 ശതമാനമായി ഉയർന്നു. ഈ പ്രവണത മൂലം ഇന്ത്യയിൽ ക്രിസ്ത്യാനികളും ഏകദേശം 5.38 ശതമാനം വർധിച്ചു. 1950-ൽ സിഖ് വിശ്വാസികളുടെ ജനസംഖ്യ 1.24 ശതമാനമായിരുന്നു, 65 വർഷത്തിനുശേഷം 1.85 ശതമാനമായി മാറി. ആറ് പതിറ്റാണ്ടിനിടെ സിഖ് സമുദായത്തിലെ ജനസംഖ്യയിൽ 6.58 ശതമാനം വർധനവുണ്ടായി. മറ്റൊരു ന്യൂനപക്ഷ സമുദായമായ ബുദ്ധമതക്കാർ 65 വർഷം മുമ്പ് ഇന്ത്യയിൽ 0.05 ശതമാനമായിരുന്നു, അത് 2015 ൽ 0.81 ശതമാനമായി കൂടി.

എന്നാൽ ജൈന, പാർസി മതവിശ്വാസികളുടെ ജനസംഖ്യയിൽ കുറവുണ്ടായിട്ടുണ്ട്. 1950-ൽ പാഴ്‌സി സമുദായത്തിൻ്റെ പങ്ക് 0.3 ശതമാനമായിരുന്നു, അത് 2015-ൽ 0.004 ശതമാനമായി കുറഞ്ഞു. അതായത് 85 ശതമാനം ഇടിവുണ്ടായി. ഡോ. വിവേക് ​​ദെബ്രോയ് അധ്യക്ഷനായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണ് ഈ പഠനം നടത്തിയത്. സഞ്ജീവ് സന്യാൽ, ഡോ. ഷാമിക രവി എന്നിവർ ഈ സംഘത്തിലുണ്ട്. ഇതിന് പുറമെ രാകേഷ് മോഹൻ, ഡോ. സാജിദ് ഇസഡ് ചിനോയ് എന്നിവരുടെ സഹായവും ലഭിച്ചു.

അയൽരാജ്യങ്ങളിലും ഹിന്ദുക്കൾ കുറഞ്ഞു

ജനസംഖ്യാ പഠനം ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ 167 രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തിയിരിക്കുന്നത്. ഈ പഠന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദശകങ്ങളിൽ മിക്ക രാജ്യങ്ങളിലെയും ഭൂരിപക്ഷ ജനസംഖ്യ കുറഞ്ഞുവെന്നതാണ് പ്രത്യേകത. 1950ൽ പാക്സിതാനിൽ മുസ്ലീങ്ങളുടെ എണ്ണം 84 ശതമാനമായിരുന്നു. 2015ൽ ഇത് 93 ശതമാനമായി ഉയർന്നു. പാകിസ്‌താനിലെ ഹിന്ദു ജനസംഖ്യയിൽ കുറവുണ്ടായിട്ടുണ്ട്. 65 വർഷം മുമ്പ് പാകിസ്‌താനിൽ 13 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നെങ്കിൽ 2015ൽ അവരുടെ എണ്ണം രണ്ട് ശതമാനമായി കുറഞ്ഞു.

മറ്റ് അയൽരാജ്യങ്ങളിലും ഹിന്ദുക്കളുടെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് . 1950-ൽ കിഴക്കൻ പാകിസ്താൻ എന്ന് വിളിക്കപ്പെട്ട ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ എണ്ണം 23 ശതമാനമായിരുന്നു, അത് 2015-ൽ എട്ട് ശതമാനമായി കുറഞ്ഞു. അതായത് ഇവിടെ ഹിന്ദു ജനസംഖ്യയിൽ 66 ശതമാനം കുറവുണ്ടായി. അതേസമയം, ഹിന്ദു രാഷ്ട്രമെന്ന് വിളിക്കപ്പെടുന്ന നേപ്പാളിലും ഹിന്ദുക്കളുടെ ജനസംഖ്യയിൽ കുറവുണ്ടായിട്ടുണ്ട്. 1950-ൽ ഇവിടെ ഹിന്ദു ജനസംഖ്യ 84 ശതമാനമായിരുന്നു, അത് 2015-ൽ 81 ശതമാനമായി കുറഞ്ഞു.

Keywords: News, National, New Delhi, Population, EAC-PM Paper, Hindu, Muslims, Hindu population share fell 7.8% between 1950-2015 in India, Muslims up 43.15%: EAC-PM paper.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia