SWISS-TOWER 24/07/2023

Court Verdict | 'ഹോമകുണ്ഡത്തിന് ചുറ്റും 7 തവണ വലം വച്ചില്ലെങ്കില്‍ സാധുവല്ല'; ആചാരങ്ങള്‍ പാലിക്കാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന സുപ്രധാന വിധിയുമായി അലഹബാദ് ഹൈകോടതി

 


ADVERTISEMENT

പ്രയാഗ് രാജ്: (KVARTHA) ആചാരങ്ങളില്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങള്‍ അസാധുവാണെന്ന് സുപ്രധാന വിധിയുമായി അലഹബാദ് ഹൈകോടതി. തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്‌ക്കെതിരെ ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി.

ഹിന്ദു വിവാഹങ്ങളിലെ 'സാത്ത് ഫേര' അനുഷ്ഠിച്ചില്ലെങ്കില്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്നാണ് അലഹബാദ് ഹൈകോടതിയുടെ വിധി. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റേതാണ് ഉത്തരവ്. അഗ്നി ഹോമകുണ്ഡത്തിന് ചുറ്റും ഏഴ് തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ എന്ന ആചാരം.

വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും ഉള്ള യുവതിയുടെ വാദം കോടതി അംഗികരിച്ചു. ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ആകുന്നത് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിംഗ് എന്ന യുവതി സത്യം സിംഗിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2021 ജനുവരി 11ന് കേസ് കോടതിയിലെത്തുകയും പുനര്‍വിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നല്‍കണമെന്ന് മിര്‍സാപൂര്‍ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു.

പിന്നാലെ 2021 സെപ്റ്റംബര്‍ 20ന് യുവതി വീണ്ടും വിവാഹിതയായി. തുടര്‍ന്നാണ് തന്റെ ഭാര്യ അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിംഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്.

Court Verdict | 'ഹോമകുണ്ഡത്തിന് ചുറ്റും 7 തവണ വലം വച്ചില്ലെങ്കില്‍ സാധുവല്ല'; ആചാരങ്ങള്‍ പാലിക്കാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന സുപ്രധാന വിധിയുമായി അലഹബാദ് ഹൈകോടതി


Keywords: News, National, National-News, Malayalam-News, Prayagraj News, Hindu Marriage, Invalid, Rituals, Allahabad High Court, Verdict, Saptapadi Ceremony, Divorce, Hindu Marriage Is Invalid Without Rituals: Allahabad High Court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia