ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ക്ഷേത്രാങ്കണങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമ പദ്ധതിക്ക് തുടക്കമിട്ട് ഹിന്ദുമഹാസഭ
Jan 30, 2015, 11:36 IST
ലഖ്‌നൗ: (www.kvartha.com 30/01/2015) ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഗാന്ധിഘാതകന്റെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ ഈ ശ്രമം പോലീസ് പരാജയപ്പെടുത്തിയതിനുപിന്നാലെയാണ് രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ നാഥുറാം വിനായക ഗോഡ്‌സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ ഒരുങ്ങുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണു ഹിന്ദുമഹാസഭയുടെ നീക്കം. ഇതിനായി നൂറു കണക്കിനുക്ഷേത്രങ്ങളിലെ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും സന്യാസികളുടെയും പിന്തുണതേടിയിട്ടുണ്ട് ഇവര്‍. പ്രതിമ സ്ഥാപിക്കും വരെ സംഗതി രഹസ്യമാക്കി വയ്ക്കാനാണ് ഹിന്ദുമഹാസഭയുടെ തീരുമാനം. മാധ്യമശ്രദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുമെന്ന ഭയമാണ് ഇതിനുപിന്നില്‍.
ആദ്യം സിതാപൂര്‍ ജില്ലയില്‍ ഗോദ്‌സെയ്ക്കായൊരു ക്ഷേത്രവും മീററ്റില്‍ പ്രതിമയും ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ നീക്കം ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. കൂടാതെ ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രങ്ങളില്‍ ഗോദ്‌സെ പ്രതിമ സ്ഥാപിക്കുന്നത് പരസ്യമാക്കേണ്ടെന്നു തീരുമാനിച്ചത്. രാജ്യത്തെ ക്ഷേത്രങ്ങളില്‍ ആദ്യം പ്രതിമ സ്ഥാപിച്ചശേഷം മാധ്യമങ്ങളെ അറിയിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.
ഹിന്ദി സംസാരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ എത്രയും പെട്ടെന്ന് ഗോദ്‌സെയുടെ പ്രതിമകള്‍ ഉയരുമെന്നും പേരു വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഹിന്ദു മഹാസഭ നേതാവ് പറഞ്ഞതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
ജയ്പൂരിലുള്ള ആര്‍ട്ടിസ്റ്റിനു 500 പ്രതിമകളുടെ ഓര്‍ഡറാണു ഹിന്ദു ഗ്രൂപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഗോദ്‌സെയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുന്ന രചനകള്‍ പ്രചരിപ്പിക്കുന്നതിനായി ചെറിയ ലൈബ്രറികള്‍ തുടങ്ങാനും ഇവര്‍ക്കു പദ്ധതിയുണ്ട്.
Also Read:
എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാനാണു ഹിന്ദുമഹാസഭയുടെ നീക്കം. ഇതിനായി നൂറു കണക്കിനുക്ഷേത്രങ്ങളിലെ ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും സന്യാസികളുടെയും പിന്തുണതേടിയിട്ടുണ്ട് ഇവര്‍. പ്രതിമ സ്ഥാപിക്കും വരെ സംഗതി രഹസ്യമാക്കി വയ്ക്കാനാണ് ഹിന്ദുമഹാസഭയുടെ തീരുമാനം. മാധ്യമശ്രദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുമെന്ന ഭയമാണ് ഇതിനുപിന്നില്‍.

ഹിന്ദി സംസാരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ എത്രയും പെട്ടെന്ന് ഗോദ്‌സെയുടെ പ്രതിമകള്‍ ഉയരുമെന്നും പേരു വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഹിന്ദു മഹാസഭ നേതാവ് പറഞ്ഞതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
ജയ്പൂരിലുള്ള ആര്‍ട്ടിസ്റ്റിനു 500 പ്രതിമകളുടെ ഓര്‍ഡറാണു ഹിന്ദു ഗ്രൂപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഗോദ്‌സെയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടുന്ന രചനകള്‍ പ്രചരിപ്പിക്കുന്നതിനായി ചെറിയ ലൈബ്രറികള്‍ തുടങ്ങാനും ഇവര്‍ക്കു പദ്ധതിയുണ്ട്.
Also Read:
സ്വര്‍ണാഭരണം തിളക്കം കൂട്ടാനെന്ന വ്യാജേന തട്ടിപ്പ്; വീട്ടമ്മയുടെ ഒന്നേകാല്‍ പവന് സ്വര്‍ണം കവര്‍ന്നു
Keywords: Mahatma Gandhi, Temple, Lucknow, Report, Uttar Pradesh, States, Police, Media, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.