നാഥുറാം വിനായക് ഗോഡ്‌സെയുടെയും കൂട്ടുപ്രതി നാനാ ആപ്‌തേയുടെയും പേരില്‍ 'ഭാരത രത്‌ന' അവാര്‍ഡ് ഏര്‍പെടുത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ; ജേതാക്കള്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത പൂജ ശകുന്‍ പാണ്ഡെയടക്കം 7 പേര്‍

 



മീററ്റ്: (www.kvartha.com 31.01.2022) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെയും കൂട്ടുപ്രതി നാനാ ആപ്‌തേയുടെയും പേരില്‍ 'ഭാരത രത്‌ന' അവാര്‍ഡ് ഏര്‍പെടുത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. മെഡലും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ജനുവരി 12ന് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ ഹിന്ദുപുരോഹിതന്‍ കാളീചരണ്‍ മഹാരാജാണ് അവാര്‍ഡ് ജേതാക്കളില്‍ ഒരാള്‍. 2019-ല്‍ മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത് പ്രതീകാത്മകമയി 'കൊലപ്പെടുത്തിയ' പൂജ ശകുന്‍ പാണ്ഡെയാണ് മറ്റൊരു അവാര്‍ഡ് ജേതാവ്.

'ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതാദ്യമായാണ് ഞങ്ങള്‍ ഈ അവാര്‍ഡ് നല്‍കുന്നത്' - അവാര്‍ഡ് ജേതാക്കളെ  പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അശോക് ശര്‍മ്മ പറഞ്ഞു. 

നാഥുറാം വിനായക് ഗോഡ്‌സെയുടെയും കൂട്ടുപ്രതി നാനാ ആപ്‌തേയുടെയും പേരില്‍ 'ഭാരത രത്‌ന' അവാര്‍ഡ് ഏര്‍പെടുത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ; ജേതാക്കള്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത പൂജ ശകുന്‍ പാണ്ഡെയടക്കം 7 പേര്‍


മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഞായറാഴ്ചയാണ് ഏഴ് ഹിന്ദുത്വവാദികള്‍ക്ക് 'പണ്ഡിറ്റ് നാഥുറാം ഗോഡ്സെ-നാനാ ആപ്തേ ഭാരതരത്ന' പുരസ്‌കാരം നല്‍കി ആദരിച്ചത്. ഗാന്ധിയെ വധിച്ച ജനുവരി 30 ന് ഹിന്ദു മഹാസഭ 'ശൗര്യ ദിവസ്' ആയാണ് ആചരിക്കുന്നത്. 

'ഗോഡ്സെ ജീവന്‍ നല്‍കി സംരക്ഷിച്ച ദേശീയതയെ പ്രചരിപ്പിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് ഈ അവാര്‍ഡ് ശക്തി പകരു'മെന്ന് അവാര്‍ഡ് ജേതാക്കളിലൊരാളായ നിശാന്ത് ജിന്‍ഡാല്‍ പറഞ്ഞു.

Keywords:  News, National, India, Award, Mahatma Gandhi, Hindu Mahasabha confers ‘Godse Bharat Ratna’ on 7
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia