Vijai Mankotia | മുന്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സിങ് മങ്കോടിയ ബി ജെ പിയില്‍ ചേര്‍ന്നു; ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കൂറുമാറല്‍ പാര്‍ടിക്ക് തിരിച്ചടി
Oct 26, 2022, 11:16 IST
ഷിംല: (www.kvartha.com) മുന്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സിങ് മങ്കോടിയ ബി ജെ പിയില്‍ ചേര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് സിങ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇത് പാര്‍ടിക്ക് തിരിച്ചടിയാണ്.
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ രൂക്ഷ വിമര്‍ശകനായിരുന്നു മങ്കോടിയ. നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോടെണ്ണലും നടക്കും. നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 62 സ്ഥാനാര്‍ഥികളുടെ പട്ടിക ബി ജെ പി നേരത്തെ പുറത്തുവിട്ടിരുന്നു. ഹിമാചല്‍ പ്രദേശില്‍ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ബി ജെ പി സിറ്റിങ് എം എല്‍ എ വിശാല്‍ നെഹ്റിയക്ക് ധര്‍മശാല നിയോജക മണ്ഡലത്തില്‍ നിന്ന് ടികറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് 150-ലധികം പാര്‍ടി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ട രാജിക്ക് ധര്‍മശാലയിലെ ബിജെപി മണ്ഡലം സാക്ഷ്യം വഹിച്ചിരുന്നു.
സിറ്റിംഗ് എംഎല്‍എയായ വിശാല്‍ നെഹ്റിയയുടെ സ്ഥാനത്ത് രാകേഷ് ചൗധരിയെ ധര്‍മശാല മണ്ഡലത്തില്‍ നിന്ന് പാര്‍ടി മത്സരിപ്പിച്ചു, ഇതിനെ തുടര്‍ന്ന് ധര്‍മശാല മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ടി അനുഭാവികള്‍ ബുധനാഴ്ച പ്രതിഷേധിച്ചു.
എന്നിരുന്നാലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മശാലയില്‍ നിന്ന് മത്സരിക്കാന്‍ ഭാരതീയ ജനതാ പാര്‍ടി സ്ഥാനാര്‍ത്ഥി രാകേഷ് ചൗധരി വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു. രാകേഷ് ചൗധരി അടക്കം ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 376 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള മൊത്തം സ്ഥാനാര്‍ഥികളുടെ എണ്ണം 630 ആയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി 44 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റുകളും നേടിയിരുന്നു
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അന്തരിച്ച വീര്‍ഭദ്ര സിങ്ങിന്റെ പൈതൃകത്തെയാണ് ആശ്രയിക്കുന്നത്.
Keywords: Himachal Pradesh Polls: Ex-Congress Leader Vijai Mankotia Joins BJP, himachal pradesh, Assembly Election, BJP, Congress, Trending, National, News, Politics.
ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ അദ്ദേഹത്തിന് പാര്‍ടിയുടെ പ്രാഥമിക അംഗത്വം നല്‍കി. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ച മങ്കോടിയയെ, പാര്‍ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി നദ്ദ പറഞ്ഞു.
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ രൂക്ഷ വിമര്‍ശകനായിരുന്നു മങ്കോടിയ. നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോടെണ്ണലും നടക്കും. നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 62 സ്ഥാനാര്‍ഥികളുടെ പട്ടിക ബി ജെ പി നേരത്തെ പുറത്തുവിട്ടിരുന്നു. ഹിമാചല്‍ പ്രദേശില്‍ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ബി ജെ പി സിറ്റിങ് എം എല്‍ എ വിശാല്‍ നെഹ്റിയക്ക് ധര്‍മശാല നിയോജക മണ്ഡലത്തില്‍ നിന്ന് ടികറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് 150-ലധികം പാര്‍ടി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ട രാജിക്ക് ധര്‍മശാലയിലെ ബിജെപി മണ്ഡലം സാക്ഷ്യം വഹിച്ചിരുന്നു.
സിറ്റിംഗ് എംഎല്‍എയായ വിശാല്‍ നെഹ്റിയയുടെ സ്ഥാനത്ത് രാകേഷ് ചൗധരിയെ ധര്‍മശാല മണ്ഡലത്തില്‍ നിന്ന് പാര്‍ടി മത്സരിപ്പിച്ചു, ഇതിനെ തുടര്‍ന്ന് ധര്‍മശാല മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ടി അനുഭാവികള്‍ ബുധനാഴ്ച പ്രതിഷേധിച്ചു.
എന്നിരുന്നാലും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മശാലയില്‍ നിന്ന് മത്സരിക്കാന്‍ ഭാരതീയ ജനതാ പാര്‍ടി സ്ഥാനാര്‍ത്ഥി രാകേഷ് ചൗധരി വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു. രാകേഷ് ചൗധരി അടക്കം ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 376 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള മൊത്തം സ്ഥാനാര്‍ഥികളുടെ എണ്ണം 630 ആയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി 44 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റുകളും നേടിയിരുന്നു
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അന്തരിച്ച വീര്‍ഭദ്ര സിങ്ങിന്റെ പൈതൃകത്തെയാണ് ആശ്രയിക്കുന്നത്.
Keywords: Himachal Pradesh Polls: Ex-Congress Leader Vijai Mankotia Joins BJP, himachal pradesh, Assembly Election, BJP, Congress, Trending, National, News, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.