Election | ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു; ജനവിധി തേടി 412 സ്ഥാനാർഥികൾ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷിംല: (www.kvartha.com) ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് മണി വരെ 5.02% പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ സജ്ജീകരിച്ചിട്ടുള്ള 7,881 പോളിംഗ് സ്റ്റേഷനുകളിൽ വൈകുന്നേരം അഞ്ച് മണി വരെ വോട് ചെയ്യാം. സംസ്ഥാനത്തെ 55 ലക്ഷത്തിലധികം വോടർമാർ ഒറ്റഘട്ടമായി നടക്കുന്ന വോടെടുപ്പിൽ 412 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ഡിസംബർ എട്ടിനാണ് ഫല പ്രഖ്യാപനം.
  
Election | ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള വോടെടുപ്പ് പുരോഗമിക്കുന്നു; ജനവിധി തേടി 412 സ്ഥാനാർഥികൾ

1990 കൾ മുതൽ ഇതുവരെ ഹിമാചൽ പ്രദേശിൽ ഭരിക്കുന്ന പാർടികൾ ഓരോ അഞ്ച് വർഷത്തിലും മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നാണ് നിലവിൽ ഭരണത്തിലുള്ള ബിജെപി അവകാശപ്പെടുന്നത്. എന്നാൽ പാരമ്പര്യം തുടരുമെന്നാണ് കോൺഗ്രസ് പറയുന്നത്. അതേസമയം ആം ആദ്മി പാർടി ഇത്തവണ ശക്തമായി മത്സര രംഗത്തുണ്ട്. ആം ആദ്മി പാർടിയുടെ വരവോടെ സംസ്ഥാനത്ത് വോട് ഭിന്നിപ്പിനുള്ള സാധ്യതയും പ്രകടമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 412 സ്ഥാനാർഥികളിൽ 24 സ്ത്രീകളും 388 പുരുഷന്മാരുമാണ്. 68 സീറ്റുകളിലും ബിജെപിയും കോൺഗ്രസും മത്സരിക്കുന്നു. ആം ആദ്മി പാർടി 67 സീറ്റുകളിൽ ജനവിധി തേടുന്നു. ഇവയെക്കൂടാതെ ബിഎസ്‌പി 53, രാഷ്ട്രീയ ദേവഭൂമി പാർടി 29, സിപിഎം 11, ഹിമാചൽ ജൻ ക്രാന്തി പാർടി ആറ്, ഹിന്ദു സമാജ് പാർടി, സ്വാഭിമാൻ പാർട്ടി എന്നിവ മൂന്ന് വീതം സീറ്റുകളിൽ മത്സരിക്കുന്നു. മറ്റ് മൂന്ന് പ്രാദേശിക പാർടികളും സിപിഐയിൽ നിന്ന് ഓരോ സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്. 99 പേർ സ്വതന്ത്രരാണ്.

വികസനം, ഡബിൾ എൻജിൻ സർകാർ എന്നീ മുദ്രാവാക്യങ്ങളുമായി ഭരണകക്ഷിയായ ബിജെപി രംഗത്തിറങ്ങുമ്പോൾ, തൊഴിലില്ലായ്മയും വിലക്കയറ്റവും പഴയ പെൻഷൻ പദ്ധതിയും തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുകയാണ് കോൺഗ്രസ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റും കോൺഗ്രസ് 21 സീറ്റും സിപിഎം ഒരു സീറ്റും നേടിയിരുന്നു. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ച് നിയമസഭയിൽ എത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ 75.57 ശതമാനം വോട് രേഖപ്പെടുത്തിയിരുന്നു.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia