Earthquake | ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ നേരിയ ഭൂമി കുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല
Jan 14, 2023, 12:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചമ്പ: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചമ്പ ജില്ലയില്‍ ശനിയാഴ്ച അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല.
രാവിലെ 5.17ഓടെയാണ് ചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റര്‍ വരെ ചലനം അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വിശദമാക്കി. ധരംശാലയില്‍ നിന്ന് 22 കിലോമീറ്ററാണ് ഭൂകമ്പം അനുഭവപ്പെട്ട മേഖലയിലേക്ക് ഉള്ളത്.
സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ കെട്ടിടങ്ങളില്‍ വലിയതും ചെറുതുമായ വിള്ളല്‍ വീഴുന്നതും ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്കും ഭൂമി ഇടിഞ്ഞ് താഴുന്നതുമായ ഭൗമ പ്രതിഭാസങ്ങള്‍ നടക്കുന്നതിനിടയിലാണ് ഹിമാചല്‍ പ്രദേശിലെ ഭൂകമ്പം. ഇതുവരെ 600 വീടുകളാണ് വീണ്ട് കീറിയ നിലയില്‍ ജോഷിമഠില്‍ നിലവിലുള്ളത്. ഈ വീടുകളിലെല്ലാം തന്നെ ഓരോ ദിവസം കഴിയുമ്പോള്‍ വിള്ളലുകള്‍ കൂടുതലായി വരികയാണെന്നെന്നാണ് വിവരം.
Earthquake of Magnitude:3.2, Occurred on 14-01-2023, 05:17:15 IST, Lat: 32.25 & Long: 76.56, Depth: 5 Km ,Location: 22km E of Dharamshala, Himachal Pradesh, India for more information Download the BhooKamp App https://t.co/fzTPRqgGor@Indiametdept @ndmaindia @Dr_Mishra1966 pic.twitter.com/830j8jTum0
— National Center for Seismology (@NCS_Earthquake) January 14, 2023
Keywords: News,National,India,himachal pradesh,Earth Quake,Top-Headlines,Latest-News, Himachal Pradesh: 3.2 magnitude earthquake hits Chamba district; no damage reportedAn earthquake with a magnitude of 3.2 on the Richter Scale hit 22km East of Dharamshala, Himachal Pradesh at 5:17 am today: National Centre for Seismology pic.twitter.com/WPj0JWi47y
— ANI (@ANI) January 14, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

