ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ടു വയസുള്ള കുട്ടിയടക്കം മരിച്ചവരുടെ എണ്ണം 15 ആയി, തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു

 




ഷിംല: (www.kvartha.com 13.08.2021) ഹിമാചല്‍ പ്രദേശിലെ കിനൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപോര്‍ടുകള്‍. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ടിന്റെ ബസിന്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ റികാന്‍ പിയോ ഷിംല ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സത്‌ലജ് നദിയില്‍ വരെ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ എത്തിയിട്ടുണ്ട്. നദിക്കരയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ടു വയസുള്ള കുട്ടിയടക്കം മരിച്ചവരുടെ എണ്ണം 15 ആയി, തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു


മണ്ണിനടിയില്‍ അകപ്പെട്ട ബസിന്റെ ഭാഗങ്ങളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍കാര്‍ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്

ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ടു വയസുള്ള കുട്ടിയടക്കം മരിച്ചവരുടെ എണ്ണം 15 ആയി, തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു


അതേസമയം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ കിനൗരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍, മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ എന്നിവരുമായി കിനൗര്‍ ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംസാരിച്ചു. ദുരിതബാധിതരെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ അദ്ദേഹം പറഞ്ഞു.

Keywords:  News, National, India, Accident, Death, CM, Chief Minister, Himachal landslide death toll rises to 15, CM Thakur visits site in Kinnaur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia