ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജീപില്‍ കയറ്റി ആളൊഴിഞ്ഞ ഇടത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി
May 7, 2021, 11:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷിംല: (www.kvartha.com 07.05.2021) ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജീപില്‍ കയറ്റി ആളൊഴിഞ്ഞ ഇടത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ജാമ്യം ഹിമാചല്‍പ്രദേശ് ഹൈകോടതി നിഷേധിച്ചു. 17 കാരിയെ ബലാത്സംഗം ചെയ്തതിന് ഡിസംബര്‍ 18നാണ് യുവാവ് അറസ്റ്റിലായത്. ഡിസംബര്‍ 17നായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഹിമാചല്‍ പ്രദേശിലെ രാജ്ഗര്‍ എന്നയിടത്തായിരുന്നു ക്രൂരപീഡനം നടന്നത്.

ജീപില്‍ കയറ്റിക്കൊണ്ടുപോയ യുവാവ് പെണ്‍കുട്ടിയോട് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകടയായിരുന്നു. ഉപദ്രവിക്കരുതെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേള്‍ക്കാന്‍ മനസ് കാണിക്കാതിരുന്ന പ്രതിക്ക് വേണ്ട എന്ന വാക്ക് ചില ആളുകള്‍ക്ക് മനസിലാവാന്‍ വേണ്ടിയാണ് ജാമ്യം അനുവദിക്കാത്തതെന്നും കോടതി വ്യക്തമാക്കി.
'വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട് എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് മനസിലാക്കാന്‍ വലിയ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. വേണ്ട എന്ന് പറയുന്നതിന് വേണം എന്നൊരു അര്‍ത്ഥമില്ലെന്നും പെണ്‍കുട്ടി നാണക്കാരിയാണെന്നും യുവാവിനോട് തന്നെ ബോധ്യപ്പെടുത്താനാണ് പെണ്‍കുട്ടി ഉദ്ദേശിക്കുന്നതെന്നും അര്‍ത്ഥമില്ലെന്നും' കോടതി വ്യക്തമാക്കി.
ജീപില്‍ വെച്ച് പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വേണ്ട എന്ന് പറഞ്ഞ ശേഷവും യുവാവ് പെണ്‍കുട്ടിക്കെതിരായ അതിക്രമം തുടരുകയായിരുന്നു. തുടര്‍ന്ന് സംഭവം മൂടി വയ്ക്കാന്‍ ആവശ്യപ്പെടാതെ കേസുമായി മുന്നോട്ട് പോകാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയേയും കോടതി അഭിനന്ദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.